Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 08:33 am IST
inIndia, World

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ കുറിപ്പ് സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടമായ മുള്ളിവായ്‌ക്കൽ സംഭവങ്ങളെ അനുസ്മരിച്ചായിരുന്നു വിജയ് എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനമായ മെയ് 18നായിരുന്നു വിജയ് അനുസ്മരണ കുറിപ്പ് പങ്കുവെച്ചത്.

ലങ്കയിലെ തമിഴ് ജനതയുടെ അവകാശങ്ങൾക്കായി താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന രാജീവ് ​ഗാന്ധിയുടെ വധത്തിന് പിന്നിൽ എൽടിടിഇ ആയിരുന്നു. കോൺ​ഗ്രസ് പിന്തുണയോടെയാണ് തമിഴ്നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേറിയത്. ഇതിനു പിന്നാലെ എൽടിടിഇയേയും വേലുപിള്ള പ്രഭാകരനെയും വിജയ് മഹത്വവൽക്കരിച്ചു എന്ന വിമർശനമാണ് ബിജെപി ഉയർത്തുന്നത്.

‘‘മുല്ലിവായ്‌ക്കലിന്റെ ഓർമകൾ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കും. കടലിനപ്പുറത്ത് ജീവിക്കുന്ന ഞങ്ങളുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ എന്നും നിലകൊള്ളും’’– എന്നാണ് വേലുപ്പിള്ള പ്രഭാകറിന്റെ ചരമവാർഷിക ദിനത്തിൽ വിജയ് എക്സിൽ കുറിച്ചത്. 2009 മേയ് 18-ന് ശ്രീലങ്കയിലെ മുല്ലിവായ്‌ക്കലിൽ വച്ചാണ് ശ്രീലങ്കൻ സൈന്യം പ്രഭാകറിനെ വെടിവച്ച് കൊന്നത്.

വിജയ് യുടെ പോസ്റ്റിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി മീഡിയ സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിൽ എൽടിടിഇയ്‌ക്ക് പങ്കുണ്ടെന്നത് രാഹുൽ ഗാന്ധി ഓർക്കണമെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.‘‘തമിഴ്‌നാട് മുഖ്യമന്ത്രി, എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ സംഘടനയാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത്. രാഹുൽ ഗാന്ധിക്ക് ഇതിൽ യാതൊരു പ്രശ്നവുമില്ല. അധികാരം പങ്കിടാനായി അവരെല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ്. ഡിഎംകെയും എൽടിടിഇ വക്താക്കളായിരുന്നു. എന്നിട്ടും കോൺഗ്രസ് അവരുമായി സുഖമായി സഖ്യത്തിൽ കഴിഞ്ഞു’’– അമിത് മാളവ്യ പറഞ്ഞു.

Tags: Rajiv Gandhi assassinationRahul GandhibjpVijayLTTEVeluppillai PrabhakaranTVK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.