Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

'തുടരും' എന്ന തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത കോടികള്‍ കൊയ്ത് മുന്നേറുന്ന സിനിമയുടെ കഥ എഴുതിയത് സുനില്‍ എന്ന ഫൊട്ടോഗ്രാഫറാണ്. ഇദ്ദേഹത്തിന് ഒരു യാത്രയ്‌ക്കിടെ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ആ സിനിമ ജനിക്കുന്നത്. സിനിമയിലെ നായകനായ ഷണ്‍മുഖന്‍ എന്ന കഥാപാത്രം ഉണ്ടാകുന്നത് കൊടുങ്ങല്ലൂരില്‍ വെച്ചുണ്ടായ അനുഭവത്തില്‍ നിന്നാണെന്ന് സുനില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 09:39 pm IST
in Entertainment
തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)

കൊച്ചി: ‘തുടരും’ എന്ന തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത കോടികള്‍ കൊയ്ത് മുന്നേറുന്ന സിനിമയുടെ കഥ എഴുതിയത് സുനില്‍ എന്ന ഫൊട്ടോഗ്രാഫറാണ്. ഇദ്ദേഹത്തിന് ഒരു യാത്രയ്‌ക്കിടെ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ആ സിനിമ ജനിക്കുന്നത്. സിനിമയിലെ നായകനായ ഷണ്‍മുഖന്‍ എന്ന കഥാപാത്രം ഉണ്ടാകുന്നത് കൊടുങ്ങല്ലൂരില്‍ വെച്ചുണ്ടായ അനുഭവത്തില്‍ നിന്നാണെന്ന് സുനില്‍ പറയുന്നു.

“ഏകദേശം 12 വർഷങ്ങൾക്കു മുമ്പാണ് ഷണ്‍മുഖൻ എന്ന കഥാപാത്രം എന്റെ മനസ്സിൽ പതുക്കെ രൂപമെടുക്കുന്നത്. ഏകദേശം അത്രയും കാലം മുൻപ് തന്നെ കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് വളരെ സങ്കടത്തോടെ നോക്കി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കാണാനിടയായി. ആ വ്യക്തിയാണ് ഷണ്മുഖനായി എന്റെ മനസ്സിൽ രൂപം കൊണ്ടത്. തന്റെ തെറ്റുകൊണ്ടല്ലാതെ തന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വാഹനം പൊലീസ് പിടിച്ചെടുക്കുകയും ആ വാഹനം തിരിച്ചു കിട്ടാൻ നിർവാഹം ഇല്ലാതെ നിസ്സഹായനായി സ്‌റ്റേഷൻ വളപ്പിൽ നിറകണ്ണുകളോടെ നോക്കുന്ന അയാളുടെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു. സ്വന്തം വാഹനത്തെ ജീവനോളം സ്നേഹിക്കുന്ന ഒരുപാട് ഡ്രൈവർമാരുടെ ജീവിതാനുഭവങ്ങൾ ഷണ്‍മുഖൻ എന്ന കഥാപാത്രത്തിന് ആഴം കൂട്ടി. പിന്നീടുള്ള ജീവിതയാത്രയിലാണ് തുടരുമെന്ന സിനിമയുടെ കഥയും ഷണ്‍മുഖനും ഒക്കെ പൂർണ രൂപത്തിൽ മനസ്സിലേക്ക് എത്തുന്നത്. “- ഒരു അഭിമുഖത്തില്‍ സുനില്‍ പറയുന്നു.

“കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ കണ്ട നിസ്സഹായനായ ആ മനുഷ്യൻ ഈ സിനിമയ്‌ക്ക് ഒരു പ്രചോദനമായി എന്നത് ഒഴിച്ച് നിർത്തിയാൽ ബാക്കി കഥയെല്ലാം സാങ്കല്‍പികമാണ്. ഈ സിനിമയുടെ തിരക്കഥ ഞാനും സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് എഴുതുന്നത്. അദ്ദേഹത്തിന്റെ സംഭാവന വളരെ മികച്ചതായിരുന്നു. സിനിമ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് അറിയുന്നതിൽ സന്തോഷം. ഈ സിനിമയുടെ ഫസ്‌റ്റ് കട്ട് കോപ്പി കണ്ടപ്പോഴേ വിജയം മനസ്സിൽ ഉറപ്പിച്ചതാണ്.”- സുനില്‍ പറയുന്നു.

സുനില്‍ ഒരു പ്രൊഫഷണൽ ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ്. ഫോട്ടോകള്‍ തേടി അലയുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ യാത്രയിൽ കണ്ട പല ജീവിതാനുഭവങ്ങളും ‘തുടരും’ എന്ന സിനിമയുടെ കഥാ രചനയെ പിന്തുണച്ചിട്ടുണ്ട്. “ജീവിതാനുഭവങ്ങൾ മനുഷ്യന്റെ വൈകാരിക തലത്തെ അടുത്തറിയാൻ നമ്മളെ സഹായിക്കും. ജീവിതം എന്താണെന്ന് പഠിപ്പിക്കും. അത്തരത്തിൽ ഞാൻ കണ്ടതും കേട്ടതുമായ അനുഭവങ്ങളിൽ ഒന്നാണ് ദുരഭിമാനകൊല. തുടരുമെന്ന സിനിമയ്‌ക്ക് വൈകാരിക തലത്തിൽ കഥ പറയാൻ ഈ വിഷയം വളരെ സഹായകമായി. ആഴ്‌ചയിൽ ഒരിക്കലെങ്കിലും നമ്മൾ പത്രത്തിലോ ടിവിയിലോ ദുരഭിമാന കൊലകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാറുണ്ട്. ദുരഭിമാന കൊലയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സംഭവത്തെ ആസ്‌പദമാക്കി അല്ല തുടരും എഴുതിയിട്ടുള്ളത്”. – സുനില്‍ പറയുന്നു.

 

 

 

 

 

Tags: KVSunilDocumentaryPhotographerKV Sunil@MohanlalMalayalam FilmLatest infoShobhanaThudarumTharunmurthy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Kerala

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.