Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെടിയുവിലെ അന്വേഷണം അധികാരപരിധി വിട്ടുള്ള പ്രഹസനം; സർക്കാർ നീക്കം സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാൻ: സിന്‍ഡിക്കേറ്റംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 12:18 pm IST
inKerala

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) നടത്തിപ്പില്‍ മേല്‍ക്കൈ നേടാനായി സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചതില്‍ എതിര്‍പ്പുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍. വൈസ് ചാന്‍സലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയിലേക്ക് അന്വേഷകരെ അയച്ചതിലാണ് എതിര്‍പ്പ്. സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്നും ഈ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയെടുത്ത ബില്ലുകളെ സംശയത്തോടെ മാത്രമേ സമീപിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍ എ കെ അനുരാജ്, കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍മാരായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ എന്നിവര്‍ പ്രസ്താവിച്ചു.

ഇല്ലാത്ത നിയമം പ്രയോഗിക്കുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ചെയ്തത്. വൈസ് ചാന്‍സലറെ അറിയിക്കാതെ സര്‍വകലാശാലയുടെ നടത്തിപ്പില്‍ ഇടപെടുന്ന തെറ്റായ കീഴ്വഴക്കത്തിനു തുടക്കമിട്ട ഇടതു സര്‍ക്കാരിന്റെ നടപടി ഉന്നതവിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. കെടിയുവിലേത് ടെസ്റ്റ് ഡോസാണ്. ഇതു വിജയിച്ചാല്‍ മറ്റു സര്‍വകലാശാലകളില്‍ക്കൂടി നടപ്പാക്കാമെന്ന സൃഗാലബുദ്ധിയാണു പ്രവര്‍ത്തിക്കുന്നത്.

എസ് എഫ് ഐ നേതാവില്‍നിന്ന് അടിസ്ഥാനരഹിതമായ പരാതി എഴുതിവാങ്ങി നടപടിയുമായി മുന്നോട്ടുപോവുക വഴി മന്ത്രി ബിന്ദുവിന്റെ ഓഫീസ് ഇല്ലാത്ത അധികാരം പ്രയോഗിക്കാനാണു ശ്രമിക്കുന്നത്. ഇതിലൂടെ മന്ത്രിയുടെ ഓഫീസ് സ്വയം അപഹാസ്യമായിത്തീര്‍ന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള അന്വേഷണ നീക്കത്തിലൂടെ പരാതി സംബന്ധിച്ചു വ്യക്തത വരുത്താനോ വസ്തുതകള്‍ കണ്ടെത്താനോ സാധിക്കില്ല. മന്ത്രിയുടെ നടപടി കേവലം പ്രഹസനമായി അവസാനിക്കുകയേ ഉള്ളൂ.

മന്ത്രിമാരുടെ കൈകളില്‍ എത്തുന്ന പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ അന്വേഷിക്കുന്നതില്‍ അര്‍ഥമുള്ളൂ. അന്വേഷണം നടത്തുന്നതാവട്ടെ, അധികാരശ്രേണിയെ മാനിച്ചുകൊണ്ടു വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ആയിരിക്കണം. ഇതെല്ലാം അട്ടിമറിച്ചു നടത്തിയ നീക്കം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനേ സഹായകമാകൂ. രാഷ്‌ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ആര്‍ ബിന്ദു മന്ത്രിസ്ഥാനത്തിന്റെ മഹത്വം മറന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാവുകയും ജനാധിപത്യ വഴിയിലുള്ള പുരോഗമനത്തിനു തിരിച്ചടിയാവുകയും ചെയ്യും.

സര്‍വകലാശാലകളെ രാഷ്‌ട്രീയ കലാശാലകളാക്കുന്നതിനു മാത്രം ഉദ്ദേശിച്ചുള്ളതാണ് ഇടതു സര്‍ക്കാര്‍ തയ്യാറാക്കി നിയമസഭയില്‍ പാസാക്കിയെടുത്ത സര്‍വകലാശാലാ നിയമ (ഭേദഗതി) ബില്‍ എന്നു നിസ്സംശയം തെളിയിക്കുന്നതുകൂടിയാണ് ഈ സംഭവം. സര്‍വകലാശാലകള്‍ക്കു മേലുള്ള കടിഞ്ഞാണ്‍ പൂര്‍ണമായും പ്രോ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിയുടെ നിയന്ത്രണത്തിലാക്കാനും ചാന്‍സലറെ നോക്കുകുത്തിയാക്കാനും ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത ബില്ലെന്ന് ഏതൊരാള്‍ക്കും വ്യക്തമാണ്.
സംസ്ഥാനത്തെ പൊതു സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലാത് ഈ ബില്ലിനെക്കുറിച്ച് ഏറെ പരാതികളും ആശങ്കകളും നിലനില്‍ക്കുകയുമാണ്. ഈ ബില്‍ നിയമമാകുന്നപക്ഷം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞതായി മാറുമെന്നും രാഷ്‌ട്രീയ നിയമനങ്ങളുടെ കേളീരംഗമായി സര്‍വകലാശാലകള്‍ മാറുമെന്നും ആരോപണമുണ്ട്. പൂര്‍ണമായും രാഷ്‌ട്രീയക്കാരുടെ കൈകളിലേക്ക് എത്തിച്ചേരുന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ പൂര്‍ണമായും കൈവിടാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളെയും കോളജുകളെയും ബാധിക്കുന്ന ഇടതുസര്‍ക്കാരിന്റെ എല്ലാ നിയമനിര്‍മാണങ്ങളും നിയമഭേദഗതികളും സംശയാസ്പദമാണ്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷത്തിന്റെ കരാള ഹസ്തങ്ങളില്‍നിന്നു മോചിപ്പിച്ച് പുരോഗതിയിലേക്കു നയിക്കാന്‍ സമൂഹ മനഃസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അറിവിന്റെ പ്രഭ ചൊരിയുന്ന കേന്ദ്രങ്ങളായി സര്‍വകലാശാലകളെ നിലനിര്‍ത്താന്‍ ജനപിന്തുണയോടെ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.

 

Tags: KTUbindusyndicate memberKerala technical university
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

Kerala

പേരൂര്‍ക്കടയില്‍ വ്യാജ മാല മോഷണം: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

Kerala

എസ്ഐയും പോലീസുകാരും വിളിച്ചത് കേട്ടലറയ്‌ക്കുന്ന അസഭ്യം; അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല: ബിന്ദു

Kerala

പോലീസ് നടത്തിയ ക്രൂരതകളുടെ കള്ളക്കഥ പൊളിഞ്ഞു; മാല മോഷണക്കേസിൽ ബിന്ദു നിരപരാധി, പരാതിക്കാരിക്ക് ഓർമക്കുറവ്

Kerala

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ ‘ കളി’ : ബജറ്റ് പാസാക്കാനാകുന്നില്ല, ശമ്പളം മുടങ്ങുന്ന സ്ഥിതി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.