Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോടികളുടെ റെയില്‍വേ,ഹൈവേ, ടെലികോം ഓര്‍ഡറുകള്‍ നേടി ഈ റെയില്‍വേ കമ്പനി; അഞ്ച് ദിവസത്തില്‍ ഒരു ഓഹരിയുടെ വില 54 രൂപ കൂടി

റെയില്‍വേയില്‍ നിന്നും ദേശീയ ഹൈവേ അതോറിറ്റിയില്‍ നിന്നും ടെലികോമില്‍ നിന്നും കോടികളുടെ ഓര്‍ഡറുകള്‍ നേടിയ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എലിന്റെ (റെയില്‍ വികാസ് നിഗം ലിമിറ്റഡ്) ഓഹരിവില കുതിപ്പില്‍. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ മാത്രം കമ്പനിയുടെ ഒരു ഓഹരിയുടെ വില 54 രൂപ കൂടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2025, 08:13 pm IST
inIndia, Business

മുംബൈ: റെയില്‍വേയില്‍ നിന്നും ദേശീയ ഹൈവേ അതോറിറ്റിയില്‍ നിന്നും ടെലികോമില്‍ നിന്നും കോടികളുടെ ഓര്‍ഡറുകള്‍ നേടിയ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എലിന്റെ (റെയില്‍ വികാസ് നിഗം ലിമിറ്റഡ്- RVNL-Rail Vikas Nigam Limited) ഓഹരിവില കുതിപ്പില്‍. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ മാത്രം കമ്പനിയുടെ ഒരു ഓഹരിയുടെ വില 54 രൂപ കൂടിയിരുന്നു.

മെയ് 9ന് 318 രൂപയില്‍ നിന്ന ഓഹരി മെയ് 14ന് 372 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ കുറെ നാളുകളായി ആര്‍വിഎന്‍എല്‍ ഓഹരി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 2024 ജൂലായ് 11ന് 630 രൂപ വരെ എത്തിയ ഓഹരി വില മെയ് എട്ടിന് 318 രൂപയിലേക്ക് താഴ്ന്നിരുന്നു. ഏകദേശം 45 ശതമാനത്തോളം ഇടിഞ്ഞ ഈ ഓഹരി ഇപ്പോള്‍ വീണ്ടും തിരിച്ചു കുതിക്കുകയാണ്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും 554 കോടിയുടെ ഹൈവേ പദ്ധതി ആര്‍വിഎന്‍എല്‍ നേടിയിരുന്നു. ദക്ഷിണറെയില്‍വേയില്‍ നിന്നും 143 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയിരുന്നു. ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ആര്‍വിഎന്‍എല്‍ ഓര്‍ഡര്‍ നേടിയിരുന്നു. ഈസ്റ്റേണ്‍ റെയില്‍വേയുടെ 837 കോടി രൂപയുടെ പദ്ധതിയും ആര്‍വിഎന്‍എല്‍ സ്വന്തമാക്കി. മഹാരാഷ്‌ട്രയില്‍ നിന്നും 270 കോടി രൂപയും സെന്‍ട്രല്‍, സൗത്ത് വെസ്റ്റേണ്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഡിവിഷനുകളില്‍ നിന്നും 695 കോടി രൂപയുടെയും ബിസിനസ് നേടിയിരുന്നു. തുടര്‍ച്ചയായ കോടികളുടെ ഓര്‍ഡറുകളുടെ ബലത്തില്‍ കമ്പനിയുടെ ഓഹരിവില കുതിക്കുകയാണ്.

318 രൂപയിലേക്ക് താഴ്ന്ന ഓഹരിയുടെ വില വന്‍ തിരിച്ചുകയറ്റത്തിലാണെന്നും ഇത് നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്നും കൊടക് സെക്യൂരിറ്റീസിലെ ടെക്നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്‍റായ അമല്‍ അതവാലെ പറയുന്നു. ആര്‍വിഎന്‍എല്‍ ഓഹരിവില കുതിച്ചുയരുന്ന ട്രെന്‍ഡില്‍ ആണെന്ന് ദിവസേനയുടെ ട്രെന്‍ഡ് കാണിക്കുന്നുവെന്നാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത അനലിസ്റ്റായ എ.ആര്‍. രാമചന്ദ്രന്‍ പറയുന്നു.

ആര്‍വിഎന്‍എല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. പുതിയ റെയില്‍വേ ലൈനുകള്‍ ഉണ്ടാക്കുക, റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുക, മെട്രോ റെയില്‍ സ്ഥാപിക്കുക, ഹൈസ്പീഡ് റെയില്‍വേ നിര്‍മ്മിക്കുക, റോഡ് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണം പോലുള്ള അടിസ്ഥാനസൗകര്യവികസനം എന്നിവയാണ് ആര്‍വിഎന്‍എല്ലിന്റെ പ്രധാന ജോലികള്‍.

 

Tags: RailwayInfrastructure DevelopmentsharemarketRVNLIndianrailwayRailVikasNigamLimited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

പുതിയ വാര്‍ത്തകള്‍

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.