തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് തിങ്കളാഴ്ച തൃശൂരില്‍. പൂര ദിവസം എഡിജിപി തൃശൂരിലുണ്ടാകും.
ചൊവ്വാഴ്ചയാണ് പൂരം. കഴിഞ്ഞ വര്‍ഷം പൂരത്തിനിടെ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തവണ കരുതലോടെയായിരിക്കും സര്‍ക്കാരും പൊലീസും നീങ്ങുക.
അതിനിടെ , കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി ഈ മാസം റിപ്പോര്‍ട്ട് നല്‍കും. വിഷയത്തില്‍ എ ഡി ജി പിയുടെ വിശദീകരണവും അന്വേഷണ സംഘം രേഖപ്പെടുത്തും.
















