ന്യൂദല്‍ഹി:ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതില്‍ പാകിസ്ഥാന് ഒരു ദിവസത്തെ നഷ്ടം ആറരക്കോടി രൂപ. ഇന്ത്യ സിന്ധുനദീജലം പാകിസ്ഥാന് നിഷേധിച്ചതിന് ബദലായി എടുത്ത പ്രതികാരനടപടിയാണ് പാകിസ്ഥാന്‍ സ്വന്തം കാലിന് വെടിവെയ്‌ക്കുന്നതുപോലെയുള്ള തീരുമാനമായെന്ന് പരിഹാസം ഉയരുന്നു. ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന്‍ വലിയ നഷ്ടവും തിരിച്ചടിയുമാണെങ്കില്‍ പാകിസ്ഥാന്റെ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു.
ഇന്ത്യയുടെ തീരുമാനങ്ങള്‍ ഓരോന്നും പാകിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും പാകിസ്ഥാന് ഒരു പാട് നഷ്ടമുണ്ടാക്കുന്നതുമാണ്. എന്നാല്‍ പാകിസ്ഥാന്‍ അന്ധമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.
പാകിസ്ഥാന്‍ വ്യോമപാതയ്‌ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ഓവര്‍ഫ്ലൈറ്റ് ഫീസ് എന്ന നിലയില്‍ പാകിസ്ഥാന്‍ വന്‍തുകയാണ് ഈടാക്കിയിരുന്നത്. ദിവസേന ഇതുവഴി രണ്ട് കോടിയിലധികം കിട്ടിയിരുന്നതായി പറയുന്നു. പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ ബോയിംഗ് വിമാനം ഓവര്‍ഫ്ലൈറ്റ് ഫീസായി നല്‍കേണ്ടി വരിക അരലക്ഷം രൂപയാണ്. ഇതിലും വലിയ വിമാനങ്ങള്‍ പറക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.
ഇതിന് പുറമേ അന്താരാഷ്‌ട്ര വിമാനങ്ങളുടെ സര്‍വ്വീസും ആഭ്യന്തരവിമാനങ്ങളുടെ ദീര്‍ഘദൂരപ്പറക്കലും തടസ്സപ്പെടുന്നത് മൂലം മറ്റൊരു മൂന്നരക്കോടി രൂപയും ദിവസേന പാകിസ്ഥാന് നഷ്ടമാകും. ഇതെല്ലാം കൂടിയാണ് ദിവസേന ആറരക്കോടിയെങ്കിലും നഷ്ടമാകുമെന്ന് വിലയിരുത്തുന്നത്.
ദിവസേന ഏകദേശം 400 ഇന്ത്യന്‍ വിമാനങ്ങളെങ്കിലും പാകിസ്ഥാന്‍ വ്യോമപാതയ്‌ക്ക് മുകളിലൂടെ പറക്കുന്നുണ്ട്. .2019ല്‍ പുല്‍വാമ ആക്രമണത്തിന് പകരം ബാലകോട്ട് ആക്രമണം നടത്തിയപ്പോഴും ഇതുപോലെ പാകിസ്ഥാന്‍ വ്യോമപാത അടച്ചു. അന്ന് ഏകദേശം 85 കോടി രൂപ പാകിസ്ഥാന് നഷ്ടമായിരുന്നതായി പറയുന്നു.
വടക്കേയിന്ത്യയില്‍ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കും ഗള്‍ഫിലേക്കും പറക്കുന്ന വിമാനങ്ങളെയാണ് പാകിസ്ഥാന്റെ ഈ തീരുമാനം ബാധിക്കുക. വ്യോമപാത നിഷേധിച്ചത് മൂലം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം പറക്കേണ്ടതായി വരും. എയറിന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ ഇതു വഴി പറക്കുന്ന എല്ലാ വിമാനങ്ങളെയും ഇത് ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: