Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കരിക്കകത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ശാശ്വത സംവിധാനം വേണമെന്ന് ജനസദസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 09:23 am IST
inThiruvananthapuram
കരിക്കകം വാര്‍ഡിലെ ജനസദസില്‍ കൗണ്‍സിലര്‍ ഡി.ജി. കുമാരന്‍ സംസാരിക്കുന്നു

കരിക്കകം വാര്‍ഡിലെ ജനസദസില്‍ കൗണ്‍സിലര്‍ ഡി.ജി. കുമാരന്‍ സംസാരിക്കുന്നു

കരിക്കകം: കരിക്കകം വാര്‍ഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശം. ചെറിയ മഴപെയ്താല്‍പോലും വാര്‍ഡിലെ പലപ്രദേശങ്ങളും വെള്ളക്കെട്ടിലാകുന്നു. കക്കൂസുകള്‍ നിറയുന്നു. ഇതിനു പരിഹാരമായി കരിക്കകം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും ജന്മഭൂമി കരിക്കകം വാര്‍ഡില്‍ സംഘടിപ്പിച്ച ജനസദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കരിക്കകത്തുനിന്ന് 5 കിലോമീറ്റര്‍ മാത്രമാണ് മുട്ടത്തറ സിവേജ് പ്ലാന്റിലേക്ക് ദൂരമുള്ളത്. അതിനാല്‍ ഇത്ര ചെറിയദൂരം പൈപ്പിട്ടുകൊണ്ട് കരിക്കകത്തെ ഡ്രെയിനേജു സംവിധാനവുമായി ബന്ധിപ്പിക്കാം. ലുലുമാളിലേക്കു പോകുന്ന ഡ്രെയിനേജ് പൈപ്പുമായി ബന്ധിപ്പിച്ചാലും മതിയാകുമെന്നും അഭിപ്രായമുയര്‍ന്നു.

മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമാകാത്തതുമൂലവും വെള്ളക്കെട്ടുണ്ടാകുന്നുണ്ടെന്ന് ജനസദസ്സില്‍ പങ്കെടുത്ത റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഓടയില്‍ നിന്നു കോരുന്ന മണ്ണും മാലിന്യവും ഓടയുടെ വശങ്ങളില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍, മഴപെയ്യുമ്പോള്‍ അതു വീണ്ടും ഓടയിലേക്കുതന്നെ ഒഴുകിയിറങ്ങുന്നു. വാര്‍ഡില്‍ റെയില്‍വേയുടെ സ്ഥലത്ത് ഓട പണിയാനുള്ള അനുമതിയുണ്ടാകണം. ജലസംഭരണികളും കുളങ്ങളും നദികളും പുനരുദ്ധരിക്കാനും പദ്ധതിയുണ്ടാകണം. നദികള്‍ ശുചീകരിക്കാതെ തിരുവനന്തപുരത്ത് വികസനം ഉണ്ടാകില്ല. കരമനയാറും പാര്‍വ്വതിപുത്തനാറും കിള്ളിയാറും ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗ യോഗ്യമാക്കണം.

ആള്‍സെയിന്റ്‌സ് കോളജിനുമുന്നിലെ റെയില്‍വേഗേറ്റ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഗേറ്റാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കരിക്കകം ക്ഷേത്രത്തിനു മുന്നില്‍ ദേശീയപാതയില്‍ കാല്‍നടയാത്രക്കാര്‍ക്കായി ഫുട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കണം. അപകടങ്ങള്‍ പെരുകുന്നതിനാല്‍ ഈ ഭാഗത്ത് ട്രാഫിക്ക് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം.
വാര്‍ഡില്‍ പല സ്ഥലത്തും ജനങ്ങള്‍ മാലിന്യം വലിച്ചെറിയുന്നത് രോഗം പകരുന്നതിന് കാരണമാകുന്നുണ്ടെന്ന് ജനസദസ്സില്‍ അഭിപ്രായമുയര്‍ന്നു. ഉപയോഗിക്കാത്ത, കാടുകയറിക്കിടക്കുന്ന പുരയിടങ്ങളിലേക്കാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. വാര്‍ഡുകള്‍ക്ക് പണം അനുവദിക്കുന്നതില്‍ നഗരസഭ കാട്ടുന്ന വിവേചനം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാഷ്‌ട്രീയത്തിന് അതീതമായ സമീപനം നഗരസഭാധികൃതരില്‍ നിന്നുണ്ടാകണമെന്നും ജനസദസ്സ് ആവശ്യപ്പെട്ടു.

കരിക്കകം ചാമുണ്ഡി ക്ഷേത്രം അയ്യപ്പ ഭക്തവിശ്രമ ഇടത്താവളത്തില്‍ നടന്ന ജനസദസ്സില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി.ജി.കുമാരന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി ഡസ്‌ക് ചീഫ് ആര്‍.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ഉള്ളൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന്‍, ബിജെപി ഉള്ളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ശ്യാം കരിക്കകം എന്നിവര്‍ സംസാരിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: WaterloggingJanmabhumi@50Karikakkamjanasadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.