കൊച്ചി: വഖഫ് ഭേദഗതി ബില്‍ പാസാക്കിയത് ആശ്വാസകരമാണെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മത വിഭാഗത്തിന്റെ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെങ്കില്‍ അത് ഭേദഗതി ചെയ്യണം. ജനങ്ങളുടെ വേദന മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്തത്.
മുസ്ലിം സമുദായത്തിന്റെ സ്വത്ത് വഖഫ് ചെയ്യുന്നതിന് തങ്ങള്‍ എതിരല്ല. അത് മുസ്ലിം മതവിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യംചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി, ആക്ട്സ്, സിബിസിഐ തുടങ്ങിയ ക്രൈസ്തവ സംഘടനകളാവട്ടെ കേരളത്തില്‍ നിന്നുള്ള ഇടതു വലത് എം.പിമാര്‍ ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെതന്നെ പ്രസ്താവന ഇറക്കിയിരുന്നു. ബില്‍ പാസാകണമെന്ന താല്പ്പര്യമായിരുന്നു അവര്‍ തുടക്കത്തിലേ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: