കോഴിക്കോട്:കക്കാടംപോയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോട് ചേവരമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്
. ദേവഗിരി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് സന്ദേശ്. കൂടരഞ്ഞി കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ ആണ് വെളളിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.
ആറു സഹപാഠികള്‍ക്കൊമാണ് സന്ദേശ് കക്കാടംപോയിലില്‍ എത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കവെ മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂര്‍ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കക്കാടംപോയില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
















