Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മ്യാന്‍മറിന്റെ വേദനയും ഭാരതത്തിന്റെ കൈത്താങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2025, 09:57 am IST
inEditorial

മ്യാന്‍മറിനെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പം ലോക മനസ്സാക്ഷിയെത്തന്നെ ഉലയ്‌ക്കാന്‍ പോന്നതായിരുന്നു. 1500 കടന്ന മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടാവുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. തുടര്‍ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നുമുണ്ട്. ഇന്നലെയും ചില ഗ്രാമ പ്രദേശങ്ങളില്‍ പ്രകമ്പനം ഉണ്ടായത്രെ. രക്ഷാ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ജാഗരൂകരായി പരിശ്രമിക്കുമ്പോഴും സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ മീറ്ററുകളോളം താഴെയാണ് ജീവന്റെ സാധ്യതയെന്നതും, ഇത്തരം സാഹചര്യത്തില്‍ പരമാവധി മൂന്നു ദിവസത്തിലധികം ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്നതും ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്.

രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ മണ്ടലേക്ക് സമീപമുണ്ടായ ഭൂകമ്പത്തില്‍ നഗരം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. 7.7 തീവ്രത കാണിച്ച ആദ്യ പ്രകമ്പനത്തില്‍ അയല്‍
രാജ്യങ്ങളായ തായ്ലന്‍ഡ്, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളും കുലുങ്ങി. രക്ഷാ പ്രവര്‍ത്തനത്തിനു ഇടയിലായിരുന്നു രണ്ടാം ഭൂകമ്പം. ഇന്നലെയുണ്ടായത് 5.1 തീവ്രതയുള്ള കുലുക്കമായിരുന്നു.

ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മാനുഷിക ശക്തിക്കും അപ്പുറമുള്ള പ്രതിഭാസമാണെന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലുള്ളത്. കരുതലിനും മുന്നറിയിപ്പുകള്‍ക്കും പരിമിതിയുണ്ട്. അതുകൊണ്ട്തന്നെ അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഏറെ പ്രധാനമാണ്. ആ നിലയ്‌ക്കുള്ള ഭാരതത്തിന്റെ നീക്കം ഏറെ പ്രശംസനീയമായി. സര്‍വ സന്നാഹങ്ങളുമായി ദുരന്ത മേഖലയില്‍ ആദ്യമെത്തിയ വിദേശ സന്നദ്ധസംഘം ഭാരതത്തിന്റെതായിരുന്നു. അയല്‍ രാജ്യത്തോടുള്ള കടമയും സഹായ മനസ്ഥിതിയും വേണ്ടപോലെ ഉള്‍ക്കൊണ്ട നീക്കമായിരുന്നു അത്. സാങ്കേതിക വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും മികച്ച രക്ഷാപ്രവര്‍ത്തകരുടെയും സംഘവും അതിനൊപ്പം മരുന്നുകള്‍, വസ്ത്രം, ഭക്ഷണം തുടങ്ങിയവയും അടങ്ങിയതായിരുന്നു ഭാരതത്തിന്റെ സന്നദ്ധ സംഘം. നമ്മുടെ രക്ഷാ പ്രവര്‍ത്തന സംവിധാനം എത്ര ശക്തവും ചടുലവുമാണെന്നതിന്റെ സൂചനകൂടിയാണിത്. കോവിഡ് കാലത്ത് ലോക രാജ്യങ്ങളെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഭാരതം ഏറെ പ്രശംസ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ഇവിടത്തെ ചില വിമത വിഭാഗങ്ങള്‍ പരിഹാസത്തോടെ കണ്ട നമ്മുടെ കോവിഡ് പ്രതിരോധ കുത്തിവയ്‌പ് മരുന്നിനെ ലോകം ആദരവോടെ എറ്റുവാങ്ങിയത് മറക്കാറായിട്ടില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പഠിപ്പിച്ച സംസ്‌കാരത്തെ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങുന്ന ഭാരതമാണിത്.

Tags: Rescue MissionMyanmar Earthquake
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തകർന്നടിഞ്ഞ് മ്യാൻമർ : ആറ് പ്രവിശ്യകള്‍ പൂര്‍ണമായി തകര്‍ന്നു

Kerala

നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയായി; 32 മൃതദേഹങ്ങള്‍, 25 ശരീരഭാഗങ്ങള്‍

മേപ്പാടി ഗവ. ആശുപത്രിയില്‍ ഉറ്റവരെ തിരയുന്ന ബന്ധുക്കള്‍
Kerala

ആശുപത്രികളില്‍ കണ്ണീര്‍ കാഴ്ചകള്‍

Kerala

വയനാട് ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനൊപ്പം; എല്ലാ സഹായവും നല്‍കും: മന്ത്രി ജോര്‍ജ് കുര്യന്‍

Kerala

ഷിരൂര്‍ രക്ഷാദൗത്യം: തെറ്റിദ്ധരിപ്പിക്കരുതെന്ന് മലയാളം ചാനലുകള്‍ക്ക് ജില്ലാ കളക്ടറുടെ താക്കീത്. സിവിലിയന്‍മാരെ വിലക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.