Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആശമാരുടെ സമരം 46-ാം ദിവസം, നിരാഹാരസമരം എട്ടാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 08:43 am IST
inKerala
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവിനെ ഏഴുദിവസത്തെ നിരാഹാര സത്യഗ്രഹത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുന്നു

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവിനെ ഏഴുദിവസത്തെ നിരാഹാര സത്യഗ്രഹത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുന്നു

തിരുവനന്തപുരം: ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്.

ഷൈലജ എസ്., ബീന പീറ്റര്‍, അനിതകുമാരി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നതായി ആശാ പ്രവര്‍ത്തകര്‍ പറയുന്നു.

പുതുച്ചേരി മാതൃകയില്‍ കേരള സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ ആവശ്യപ്പെട്ടു. പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ദ്ധിപ്പിക്കാം എന്നതാണ്. ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല തദ്ദേശ സ്ഥാപനങ്ങളും ആശമാരുടെ ഓണറേറിയം കൂട്ടി. യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭാ ബജറ്റില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.നഗരസഭയില്‍ 52 ആശമാരാണുള്ളത്.

പെരുമ്പാവൂര്‍, മരട് നഗരസഭകളും പ്രതിമാസം 2000 രൂപ അധിക ഓണറേറിയം ബജറ്റുകളില്‍ പ്രഖ്യാപിച്ചു. പെരുമ്പാവൂരില്‍ 27ഉം മരടില്‍ 33 ഉം ആശാപ്രവര്‍ത്തകരാണുള്ളത്.
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്ത് ആശമാര്‍ക്ക് 2,000 രൂപയാണ് അധികം നല്‍കുക.

പ്രതിമാസം 2,000 രൂപ അധികം നല്‍കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റില്‍ നിര്‍ദേശം. 128 ആശാവര്‍ക്കര്‍മാരാണുള്ളത്. ഡിപിസി അംഗീകാരം ലഭിച്ചാല്‍ ഓണ്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കും. നിലവില്‍ ദിവസവേതനം 262 രൂപയാണ്.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നഗരസഭയും എലപ്പുള്ളി പഞ്ചായത്തും ഓണറേറിയം കൂട്ടി. മണ്ണാര്‍ക്കാട് നഗരസഭ മാസം 2,100 രൂപയാണ് ബജറ്റില്‍ വര്‍ദ്ധിപ്പിച്ചത്. 28 ആശാവര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. എട്ട് ലക്ഷം രൂപയാണ് നഗരസഭയ്‌ക്ക് അധികബാധ്യത. എലപ്പുള്ളി പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍ക്കും മാസം 1000 രൂപ വര്‍ദ്ധിപ്പിച്ചു. ബജറ്റിലാണ് പ്രഖ്യാപനം. 33 ആശാവര്‍ക്കര്‍മാരാണ് എലപ്പുള്ളി പഞ്ചായത്തിലുള്ളത്. ഇവര്‍ക്കായി 3.96 ലക്ഷമാണ് വകയിരുത്തിയത്.

മുന്‍ എംഎല്‍എ ജോസഫ് എം. പുതുശ്ശേരി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇരുമ്പില്‍ വിജയന്‍, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാ സെക്രട്ടറി ബി. രാജേന്ദ്രന്‍, ജനപക്ഷം ഭാരവാഹികളായ ബെന്നി ജോസഫ്, കെ.എം. നസ്‌റുദ്ദീന്‍, പത്തനംതിട്ട റാന്നി താലൂക്ക് നാറാണംമുഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, മെമ്പര്‍ സാം ജി. ഇടമുറി, ബീനാ ജോബി, ഷിബു തോണക്കടവില്‍, ആശാവര്‍ക്കര്‍മാരായ ബേബി, മിനി, ഷേര്‍ളി തുടങ്ങിവര്‍ സമരവേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു.

 

Tags: Thiruvananthapuramhunger strikeAshas' strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.