Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിങ്ങൾ സിനിമാക്കാരെ ചങ്കായി കാണുന്നു ; പക്ഷെ അവർ നിങ്ങളെ കാണുന്നത് വെറും കഴുതകളും, കറവ പശുക്കളുമായാണ് : സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 11:28 pm IST
inKerala

കൊച്ചി : സിനിമാക്കാർ പ്രേക്ഷകരെ കാണുന്നത് വെറും കഴുതകളും, കറവ പശുക്കളുമായാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നതാണർത്ഥമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പലരും സിനിമയിൽ പാവങ്ങളെ സഹായിക്കുന്നു, സിനിമയിൽ അനീതിക്ക് എതിരെ പൊരുതുന്നു. സ്ത്രീ സുരക്ഷക്ക് വേണ്ടി സിനിമയിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. വ്യക്തി ജീവിതത്തിൽ ഇതിന്റെ പത്തിൽ ഒന്ന് പോലുമില്ല . ബിസിനസ് മാത്രം നോക്കി ജീവിക്കുന്നവരാണിവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം
ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം.. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം.
സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്..
എന്നാല് പ്രേക്ഷകർ അവരുടെ സമയവും, അവരുടെ ജോലിയും, പണവും, മൊബൈൽ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകനായി അടികൂടുന്നു.. എന്തിന് ?
കുറെ കോടികൾ അവർ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം… നിങ്ങൾക്ക് എന്ത് ലാഭം ?
ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് പല നടന്മാരും, സംവിധായകരും കോടീശ്വരന്മാർ ആകുന്നു. വലിയ കോടികളുടെ ഫ്ലാറ്റ് വെക്കുന്നു.. ഇതെല്ലാം കണ്ട് താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന, കിട്ടാത്ത കോടികൾ കിട്ടി എന്നും പറഞ്ഞു കലഹങ്ങൾ നടത്തുന്ന ആരാധകര് പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ, ജോലി ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു.
ഈ വലിയ സിനിമാക്കാർ പോയിട്ട് ചെറിയ സിനിമാക്കാർ പോലും അവരുടെ മൊബൈൽ നമ്പർ ജനങ്ങൾക്ക് കൊടുക്കാറില്ല, മെസ്സേജ്, കമൻ്റ്സ് ന് മറുപടി കൊടുക്കാറില്ല. ഫോണിലൂടെ സാദാ ജനങ്ങളുമായി സംവേദിക്കുന്നില്ല.. ഫോട്ടോ എടുക്കുന്നില്ല.. എന്തിന് ഒന്നു അഭിവാദ്യം പോലും ചെയ്യുന്നില്ല. . എന്നിട്ടും വിഡ്ഢികളായ ആരാധകര് അവരുടെ വാലും പിടിച്ചു നടക്കുന്നു. ഇനിയെങ്കിലും സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കുക. Over fans fights അവസാനിപ്പിക്കുക..
പലരും സിനിമയിൽ പാവങ്ങളെ സഹായിക്കുന്നു, സിനിമയിൽ അനീതിക്ക് എതിരെ പൊരുതുന്നു. സ്ത്രീ സുരക്ഷക്ക് വേണ്ടി സിനിമയിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. വ്യക്തി ജീവിതത്തിൽ ഇതിന്റെ പത്തിൽ ഒന്ന് പോലുമില്ല . ബിസിനസ് മാത്രം നോക്കി ജീവിക്കുന്നു.
നിങ്ങൾ ഈ സിനിമാക്കാരെ ബന്ധുക്കൾ ആയും, കൂട്ടുകാരായും, ചങ്കുകൾ ആയും ഒക്കെ കാണുന്നു. എന്നാല് അവർ നിങ്ങളെ കാണുന്നത് വെറും കഴുതകൾ ആയും, കറവ പശുക്കൾ ആയാണ് കാണുന്നത്.. ചിലർ അവരുടെ ആരാധകരെ ശല്യക്കാർ ആയാണ് കാണുന്നത്. പറ്റുമെങ്കിൽ എല്ലാ നടന്മാരുടെയും ഫാൻസ് അസോസിയേഷൻ പിരിച്ചു വിടുക. ഇവിടെ ഫ്രണ്ട്സ് അസോസിയേഷൻ മാത്രം പോരെ ?
(വാൽ കഷ്ണം… 95 ശതമാനം മലയാള സിനിമയിൽ കലാകാരൻമാരില്ല.. കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസ്കാർ മാത്രമെ ഉള്ളൂ.. സിനിമയിൽ കല ഇല്ല.. നിങ്ങളുടെ പോക്കറ്റിൽ കിടക്കുന്ന പണം തന്ത്ര പൂർവ്വം നേടിയെടുക്കാനുള്ള ബിസിനസ് തന്ത്രങ്ങൾ മാത്രമാണ് ഭൂരിപക്ഷം സിനിമാക്കാരും പയറ്റുന്നത്.. ഉണരൂ പ്രേക്ഷകരെ.. ഉണരൂ…ഇനിയും വിഡ്ഢികൾ ആകാതിരിക്കൂ.. സിനിമ കാണുക.. ഉടനെ അത് വിടുക…അത്രേയുള്ളൂ)

Tags: Malayalamsanthosh panditFilmFB Post
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.