Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതു ഭരണത്തിലെ വികസനദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 10:14 am IST
in Editorial, Main Article

കേരളത്തിലെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും, 18 എണ്ണം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നുമുള്ള സിഎജിയുടെ കണ്ടെത്തല്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്നു. 77 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം പതിനെണ്ണായിരം കോടിയിലേറെ രൂപയാണെന്ന സിഎജിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവയുടെ മൂലധനത്തെക്കാള്‍ ഇരട്ടിയാണ് നഷ്ടം. ഇവയില്‍ ഒന്‍പത് എണ്ണത്തിന്റെ കടം നാലിരട്ടിയും. ആസ്തികള്‍ വിറ്റഴിച്ചാല്‍ പോലും കടം തീര്‍ക്കാനാവില്ല എന്നര്‍ത്ഥം. 35 സ്ഥാപനങ്ങള്‍ക്ക്, പലിശ നല്‍കാനുള്ള വരുമാനം പോലും കണ്ടെത്താനാവുന്നില്ല. ആകെയുള്ള 149 പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനമുള്ള 131 എണ്ണത്തില്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. പത്തു വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയ വൈകല്യമാണ് പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവാന്‍ കാരണമെന്നും സിഎജി കുറ്റപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ എന്തു മറുപടിയാണ് സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നല്‍കാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും ആവര്‍ത്തിക്കാറുള്ള അവകാശവാദമാണ്. എന്നാല്‍ ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രചാരണ തന്ത്രമാണെന്ന് സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവാന്‍ കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡലാണെന്നും, പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഓഹരി വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും സിഎജി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിന് തൃപ്തികരമായ മറുപടി പറയാനുള്ള ഉത്തരവാദിത്തം വ്യവസായ മന്ത്രിക്കുണ്ട്.

സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷം തികച്ചും പ്രതികൂലമാണെന്നും, ഇത് മാറ്റിയെടുക്കാന്‍ ഭരണം ലഭിച്ചിട്ടും പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ 2016 ന് ശേഷം നല്‍കിയിട്ടില്ല. അന്നുതന്നെ ഈ പൊതുമേഖല സ്ഥാപനത്തിന്റെ നഷ്ടം 1000 കോടി കടന്നിരുന്നു. ഇവിടെയും പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. വാസ്തവത്തില്‍ ബഹുഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ലാഭകരമാക്കാനും സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല എന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളും ആധുനിക വ്യവസായങ്ങളും തകര്‍ക്കുന്നതില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സിപിഎമ്മിനും, അവര്‍ നേതൃത്വം നല്‍കിയ ഭരണത്തിനും വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ നിരവധി വ്യവസായ സംരംഭങ്ങളാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ലേബര്‍ മിലിറ്റന്‍സിമൂലം അടച്ചുപൂട്ടിയത്. വ്യവസായ സംരംഭകരെ മുഴുവന്‍ കുത്തക മുതലാളിമാരും വര്‍ഗ്ഗ ശത്രുക്കളുമായി മുദ്രകുത്തി അടിച്ചോടിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. ഈ നയംമൂലം അടുത്തകാലത്തു പോലും സംരംഭകര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ചിലര്‍ നിരാശരായി സംസ്ഥാനം വിട്ടു. വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുന്നത് തങ്ങളുടെ കരുത്തായി കാണുന്ന ഇടതു പാര്‍ട്ടികള്‍ ആ നയം ഇപ്പോഴും തുടരുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ ഊറ്റംകൊള്ളുന്നവരാണല്ലോ ഇടതു പാര്‍ട്ടികളും, അവര്‍ നയിക്കുന്ന തൊഴിലാളി യൂണിയനുകളും. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് സമരം ചെയ്യാനുള്ള ഒരവസരവും ഈ പാര്‍ട്ടികള്‍ പാഴാക്കാറില്ല. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഓഹരി വിറ്റഴിക്കുകയാണെന്ന് പറഞ്ഞ് വലിയ കോലാഹലമാണ് ഇടതു പാര്‍ട്ടികള്‍ ഉണ്ടാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയും ഇക്കൂട്ടര്‍ ഈ ആക്ഷേപം ഇടയ്‌ക്കിടെ ഉന്നയിക്കാറുണ്ട്. അനുഷ്ഠാനം പോലെ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുദ്രാവാക്യങ്ങളിലൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണമാണ്. ഇപ്രകാരം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ രക്ഷകരായി നടിക്കുന്നവരാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയെ ക്കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തലുകള്‍ക്കെതിരെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഉടന്‍തന്നെ രംഗത്തുവരാനാണ് സാധ്യത. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സിഎജി രാഷ്‌ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്നതാവും ഇക്കൂട്ടരുടെ ആക്ഷേപം. സിഎജി ഹാജരാക്കിയിട്ടുള്ള കണക്കുകള്‍ കണ്ടില്ലെന്നും നടിക്കും. വ്യവസായ സംരംഭങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലുമല്ല ഇടതു ഭരണത്തിന് താല്പര്യം. യൂണിയന്‍ നേതാക്കളുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കാനും, പാര്‍ട്ടിക്ക് അഴിമതി നടത്താനുമുള്ളതാണ് വ്യവസായ സംരംഭങ്ങള്‍ എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തെയും നയം. കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ നയം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

Tags: Kerala Governmentleft governmentdevelopment disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.