Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഭര്‍ത്താവിനെ അനുസരിക്കുന്ന പാവ മാത്രമായിരുന്നു ഞാന്‍, 19-ാം വയസില്‍ ആദ്യ വിവാഹം, രണ്ടാം വിവാഹവും തകര്‍ന്നു: ശാന്തി കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 06:54 pm IST
inEntertainment

രണ്ട് തവണ വിവാഹിതയായിട്ടും തനിക്ക് നല്ലൊരു ജീവിതം ലഭിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടി ശാന്തി കൃഷ്ണ. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇപ്പോഴും പുഞ്ചിരിയോടെ നില്‍ക്കാന്‍ കഴിയുന്നത്. ഇരുപതുകളും മുപ്പതുകളും നാല്‍പ്പതുകളും രണ്ട് വിവാഹങ്ങളിലൂടെ കടന്നു പോയി. രണ്ടാം വിവാഹത്തില്‍ ഭര്‍ത്താവ് പറയുന്നതെല്ലാം അനുസരിക്കുന്ന പാവ മാത്രമായിരുന്നു താന്‍ എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ഗലാട്ടയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

ശാന്തി കൃഷ്ണയുടെ വാക്കുകള്‍:

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ വിവാഹിതയായി. 1984ല്‍ വിവാഹം കഴിഞ്ഞു. അതോടെ സിനിമയില്‍ നിന്നും വിട്ടു. അതിന് ശേഷം 1991ല്‍ മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചു വന്നു. അതിനിടയില്‍ വിവാഹമോചനം സംഭവിച്ചു. വീണ്ടും വിവാഹിതയായി. യുഎസിലേക്ക് പോയി. രണ്ട് കുട്ടികളായി. 23 വര്‍ഷങ്ങള്‍ കടന്നു പോയി. വീണ്ടും വിവാഹമോചനം സംഭവിച്ചു. അതിനിടയിലെല്ലാം സിനിമ ഒരു താങ്ങായി നിന്നു. പല സങ്കടങ്ങളില്‍ നിന്നും കൈ പിടിച്ചു കയറ്റി. യുഎസില്‍ ഉള്ളപ്പോള്‍ തന്നെ പല തവണ സിനിമയിലേക്ക് വിളിച്ചിരുന്നു. അപ്പോഴൊക്കെ ഒരു മുഴുവന്‍ സമയ വീട്ടമ്മ ആയിരിക്കുക എന്നതായിരുന്നു എന്റെ തീരുമാനം.

കുട്ടികളുടെ പരിപാലനം, പഠനം അങ്ങനെയുള്ള തിരക്കുകളില്‍ ആയിപ്പോയി. ഒരു അഭിനേത്രി ആയിരുന്ന കാര്യം പോലും മറന്നു പോയി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അധികം ആലോചന ഇല്ലാതെയായിരുന്നു 19-ാം വയസിലെ വിവാഹം. വിവാഹം കഴിക്കേണ്ട പ്രായം ആയിരുന്നില്ല അത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ കാല്‍പ്പനിക ചിന്തകള്‍ ഏറെയുള്ള പ്രായമാണ്. ആ പ്രായത്തില്‍ വിവാഹം വേണോ, എനിക്ക് യോജിക്കുന്ന ബന്ധമാണോ എന്നൊക്കെ എന്റെ വീട്ടുകാര്‍ ചോദിച്ചിട്ടുണ്ട്, നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എന്റെ വാശിയില്‍ ഞാന്‍ ഉറച്ചു നിന്നു. ചില ആളുകള്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വയം തിരുത്തും. ചിലര്‍ക്ക് സ്വന്തം അനുഭവം ഉണ്ടായെങ്കിലേ പഠിക്കൂ. ഞാന്‍ രണ്ടാമത് പറഞ്ഞ കൂട്ടത്തില്‍ പെട്ടതാണ്.

എന്റെ ഇരുപതുകള്‍ ഞാന്‍ അങ്ങനെ നഷ്ടപ്പെടുത്തി. മുപ്പതുകളില്‍ ഞാന്‍ വീണ്ടും വിവാഹിതയായി. അത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. പക്ഷേ, അതിലൂടെ എനിക്ക് രണ്ട് മക്കളെ കിട്ടിയെന്നത് ഭാഗ്യമായി കരുതുന്നു. ആ രീതിയില്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ ഇരുപതുകളും മുപ്പതുകളും നാല്‍പ്പതുകളും രണ്ട് വിവാഹങ്ങളിലൂടെ കടന്നു പോയി. ഒന്ന് 12 വര്‍ഷം നീണ്ട വിവാഹവും മറ്റൊന്ന് 18 വര്‍ഷം നീണ്ട വിവാഹവും. ജീവിതത്തിലെ വലിയൊരു കാലഘട്ടമാണ് ഈ വര്‍ഷങ്ങളിലൂടെ കടന്നു പോയത്. ഇത്രയൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ സന്തോഷമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇരിക്കുന്നത്.

സിനിമ വേണ്ടെന്ന് വച്ച് വീട്ടിലിരുന്ന കാലത്ത് സിനിമയെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല. പൂര്‍ണമായും വീട്ടമ്മയായി. എനിക്ക് വരുമാനം ഒന്നുമുണ്ടായിരുന്നില്ല. ജീവിതം മൊത്തത്തില്‍ വേറെയൊരു ട്രാക്കിലായിരുന്നു. സ്വന്തമായി വരുമാനം ഇല്ലാത്തതിനാല്‍ മറ്റൊരാളെ എപ്പോഴും ആശ്രയിക്കേണ്ടി വന്നു. എന്റെ വ്യക്തിത്വം തന്നെ നഷ്ടമായി. രണ്ടാം വിവാഹത്തില്‍ തുടക്കക്കാലം എല്ലാം ഓക്കെ ആയിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ വ്യക്തിത്വം നഷ്ടമായി. ഒരു പാവ പോലെയായി. അദ്ദേഹം പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു പാവ.

എനിക്ക് വേണ്ടി ചിന്തിക്കാന്‍ പോലും മറന്നു. അതൊരു മോശം കാലം ആയിരുന്നു. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞത്. ഇതാണോ സ്വാത്യന്ത്ര്യം? ഇതാണോ ജീവിതം? ഇങ്ങനെ സന്തോഷമായിരിക്കാന്‍ കഴിയുമോ എന്നൊക്കെ ഞാന്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു. അത്രയും ഫ്രീ ആയിരിക്കാന്‍ പറ്റുന്ന അവസ്ഥ അപ്പോഴാണ് ഞാന്‍ അനുഭവിച്ചത്

Tags: divorceLatest newsshanthikrishnaMalayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.