Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിൽ ചൂട് കൂടുന്നു: അന്തരീക്ഷ താപനില സാധാരണയെക്കാൾ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 07:44 am IST
in Kerala

തിരുവനന്തപുരം: കേരളത്തിൽ ചൂട് ക്രമാതീതമായി ഉയരുന്നു. ചൂട് ഇനിയും കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ താപനില സാധാരണയെക്കാൾ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പില്ല. അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയായേക്കുമെന്നാണ് പ്രവചനം. ഇന്നലെ പാലക്കാടാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പാലക്കാട്ടെ ഉയർന്ന താപനില. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കുമെന്നും അറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയെത്തും. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് കൂടുതൽ അപകടമാണെന്നും മുന്നറിയിപ്പുണ്ട്. പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. മലമ്പ്രദേശങ്ങൾ , ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.

Tags: UVheat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

Kerala

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.