തിരുവനന്തപുരം: പ്രത്യാശയുടെയും അവസരങ്ങളുടെയും നാടായി മാറിയ ഭാരതം അതിന്റെ സാധ്യതകളുപയോഗിച്ച് ലോകത്തെയാകെ ആകര്‍ഷിക്കുന്നതായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ദേശീയ താല്‍പ്പര്യം തരംതാഴ്ത്തപ്പെടുന്ന സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുന്നു. ദേശവിരുദ്ധ ആഖ്യാനങ്ങള്‍ ചിറകു മുളയ്ക്കുന്ന അപകടകരമായ കാലത്താണ് നാം ജീവിക്കുന്നത്. ദേശീയതയുടെ ചെലവില്‍ പക്ഷപാതപരവും വ്യക്തിപരവുമായ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയും അശ്രദ്ധമായ നിലപാടും നിയന്ത്രിക്കേണ്ടതുണ്ട്. സാമൂഹ്യപരമായ കൗണ്‍സിലിങ്ങിന്റെ ആവശ്യകതയുണ്ട്. യുവമനസ്സുകളും മുതിര്‍ന്ന പൗരന്മാരും ഒത്തുചേര്‍ന്നു നമ്മുടെ മാനസികാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിലൂടെ ആവാസവ്യവസ്ഥ സൃഷ്ടിക്കണം’. ‘ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ നാലാമത് പി.പരമേശ്വരന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.
ഗ്രാമങ്ങള്‍ മുതല്‍ ജനാധിപത്യമുള്ള ലോകത്തിലെ ഏക രാജ്യമാണ് ഭാരതം. വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകത. ജനകേന്ദ്രീകൃത നയങ്ങളും സുതാര്യമായ ഉത്തരവാദിത്വ ഭരണവും ഭാരതത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നല്കുന്നുഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്പ്പത്തിന് അതീതമായ, ചിന്തകള്‍ക്ക് അതീതമായ, സ്വപ്നങ്ങള്‍ക്ക് അതീതമായ ഈ സാമ്പത്തിക നവോത്ഥാനവും നമ്മുടെ സനാതനത്തിന്റെ സാരാംശവും, ഉള്‍ക്കൊള്ളലും, വിവേചനരഹിതമായ, ഏകീകൃതമായ, തുല്യനീതിയുള്ള സമത്വ വികസന ഫലങ്ങളും എല്ലാവര്ക്കും ഫലങ്ങളും സൃഷ്ടിച്ചു. അര്‍ഹത, ജാതി, മതം, നിറം എന്നിവ നോക്കാതെ, ആനുകൂല്യം അവസാന വരിയിലുള്ളവരില്‍ എത്തിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്, ഇത് വന്‍ വിജയത്തോടെയാണ് നടത്തുന്നത്. ധന്‍ഖര്‍ പറഞ്ഞു.
കൃത്രിമമായി മതംമാറ്റം സഹിക്കാനാകുന്നതല്ല.വശീകരണത്തിലടെയും പ്രലോഭനങ്ങളിലൂടെയും ദരിദ്രരെയും കരുതല്‍ വേണ്ടവരെയും സമീപിച്ച് പിന്തുണ നല്‍കുകയും തുടര്‍ന്ന് മതപരിവര്‍ത്തനം നടത്തുകയുമാണ്.്. ആരെങ്കിലും വേദനയിലോ, ബുദ്ധിമുട്ടിലോ, ആവശ്യങ്ങളുള്ളപ്പോഴോ ആയിരിക്കുമ്പോള്‍, അവരെ മതപരിവര്‍ത്തനത്തിലേക്ക് വലിച്ചിടരുത്.
തന്ത്രപരമായ, ആസൂത്രിതമായ, സാമ്പത്തിക പിന്തുണയുള്ള മതമാറ്റം മൂലം നേരിടുന്ന വെല്ലുവിളിയുടെ തീവ്രത വാക്കുകള്‍ക്ക് അതീതമാണ്. അനധികൃതകുടുയേറ്റം മൂലമുണ്ടാകുന്ന ജനസഖ്യാവര്ധനയിലൂടയും രാഷ്ട്രം കടുത്ത വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ജനസംഖ്യാ പരിണാമം ജൈവികമായിരിക്കണം, സ്വാഭാവികമായിരിക്കണം, ആശ്വാസകരമായിരിക്കണം. അപ്പോള്‍ മാത്രമേ അത് നാനാത്വത്തില്‍ ഏകത്വത്തെ പ്രതിഫലിപ്പിക്കൂ. ജനസംഖ്യാപരമായ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഏവരും ഒന്നിക്കേണ്ടതുണ്ട്. ഉപരാഷ്ട്രപതി പറഞ്ഞു.
. രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു, വിഭജിക്കപ്പെട്ടിരിക്കുന്നു. മുഖ്യവിഷയം ദേശീയ മൂല്യങ്ങളും നാഗരിക മൂല്യങ്ങളുമല്ല.പാര്‍ലമെന്റില്‍ അര്‍ത്ഥവത്തായ സംഭാഷണത്തിനു തിളക്കം നഷ്ടപ്പെടുമ്പോള്‍, സഹകരണം, യോജിച്ച പ്രവര്‍ത്തനം, സമവായം എന്നിവയുടെ സ്തംഭങ്ങള്‍ക്കും തിളക്കം നഷ്ടപ്പെടുന്നു. ഉപരാഷ്ടപതി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര് സജ്ഞയന്‍ സ്വാഗതം പറഞ്ഞു. ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. സുദേഷ് ധന്‍ഖര്‍, കേരള ഗവര്‍ണര്‍ആര്‍. വി. അര്‍ലേക്കര്‍ എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ. സി വി ജയമണി അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: