ന്യൂദല്‍ഹി: ഒറ്റപ്രസ്താവന കൊണ്ട് സ്വന്തം രാഷ്ട്രീയഭാവി തുലപ്പിച്ച് ഷമാ മുഹമ്മദ്. ഇത്ര വര്‍ഷമായി കോണ്‍ഗ്രസിന്റെ വക്താവായി ടിവി ചാനലുകളില്‍ വിലസിയ ഷമാ മുഹമ്മദ് അനവസരത്തിലാണ് രോഹിത് ശര്‍മ്മയുടെ തടിയെ വിമര്‍ശിച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്പിച്ചതിന്റെ രോഷമാണോ ഷമ രോഹിത് ശര്‍മ്മയോട് തീര്‍ത്തത് എന്നാണ് പലരും ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ രാജ്യസ്നേഹത്തെ സംശയമുണ്ടെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങളില്‍ കുറ്റപ്പെടുത്തുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായ ജയങ്ങളിലൂടെ ഇന്ത്യയെ സെമിയില്‍ എത്തിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് എല്ലാ കോണുകളില്‍ നിന്നും അഭിനന്ദനമെത്തുന്നതിന് ഇടയിലാണ് ഷമാ മുഹമ്മദ് രോഹിത് ശര്‍മ്മയുടെ വണ്ണക്കൂടുതലിനെയും വയറിനെയും വിമര്‍ശിച്ചത്.
ഷമയുടെ ഉള്ളില്‍ പതിയിരിക്കുന്ന വര്‍ഗ്ഗീയതയാണോ പുറത്തുചാടിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അല്ലാതെ ഇന്ത്യന്‍ ടീം തിളങ്ങിനില്‍ക്കുന്ന വേളയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ തടിയെ ആരെങ്കിലും വിമര്‍ശിക്കുമോ? തീര്‍ച്ചയായും ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചതിലുള്ള വെറുപ്പ് തന്നെയാണ് ഷമയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണ് പലരും സംശയിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെയും പിന്നാലെ ന്യൂസിലാന്റിനെയും ഇന്ത്യ തോല്പിച്ചു. ഇനി മാര്‍ച്ച് നാല് ചൊവ്വാഴ്ച ആദ്യ സെമിയില്‍ ആസ്ത്രേല്യയെ നേരിടാന്‍ ഇരിക്കുകയാണ്. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ 15 റണ്സെടുത്തിിരുന്നു.
കുറച്ചുനാളായി ജനപ്രിയ ഗെയിമായ ക്രിക്കറ്റിനെപ്പിടിച്ച് വര്‍ഗ്ഗീയതയും ബിജെപി വിരുദ്ധതയും പ്രചരിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍ ശക്തമായി നടക്കുന്നുണ്ട്. ഷമാ മുഹമ്മദ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ്. രോഹിത് ശര്‍മ്മയ്ക്കെതിരായി അവര്‍ നടത്തിയ വിമര്‍ശനം ആസൂത്രിതമായ ഗൂഢാലോചനയുടെ തുടര്‍ച്ചയാണോ എന്നും കരുതപ്പെടുന്നു.
പ്രത്യേകിച്ചും ബിസിസിഐയുടെ തലപ്പത്ത് അമിത് ഷായുടെ മകന് ജെയ് ഷാ എത്തിയതിന് ശേഷമാണ് ഈ പ്രവണത കൂടിവരുന്നത്. സഞ്ജയ് സാംസനെ ആവശ്യത്തേക്കാള്‍ അനാവശ്യത്തിന് പൊക്കിപ്പറയുന്ന പ്രവണതയും കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളില്‍ വര്‍ധിച്ചുവരികയാണ്. ബിജെപി വിരുദ്ധരാഷ്ട്രീയം ഉള്ളില്‍ കൊണ്ടുനടക്കുന്ന മാധ്യമങ്ങളാണ് ഇതിന്റെ മുന്‍പന്തിയില്‍. ചില ഇസ്ലാമിക വാര്‍ത്താവെബ്സൈറ്റുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: