റോഹ്തക് ; തന്റെ മകളുടെ ജീവൻ എടുത്തത് കോൺഗ്രസ് പാർട്ടിയിലുള്ളവർ തന്നെയെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഹിമാനിയുടെ അമ്മ സവിത നർവാൾ.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു . പാർട്ടിയ്‌ക്കുള്ളിൽ തന്നെ മകൾക്കെതിരെ ശത്രുത ഉയർന്നുവന്നിരുന്നു. കോൺഗ്രസ് പാർട്ടിക്കുവേണ്ടി തന്റെ മകൾ തന്റെ ജീവൻ പണയപ്പെടുത്തിയെന്നും ഹിമാനിയുടെ അമ്മ തന്റെ പറഞ്ഞു.
‘ വിദ്യാഭ്യാസം മാറ്റിവെച്ച് കഴിഞ്ഞ 10 വർഷമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു അവൾ. എന്നാൽ ഒടുവിൽ, പാർട്ടിയും തിരഞ്ഞെടുപ്പുകളുമാണ് അവളുടെ ജീവൻ അപഹരിച്ചത്. പാർട്ടിയിൽ നിന്ന് ഉയർന്നുവന്ന ശത്രുതയാണ് അവളുടെ മരണത്തിന് കാരണമായത്,” അവർ പറഞ്ഞു.
ആരെയെങ്കിലും സംശയിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് , “അവൾക്കൊപ്പം എപ്പോഴും ഒപ്പമുണ്ടായിരുന്ന ആളുകളെ, പാർട്ടി സമ്മേളനങ്ങളിൽ നിന്നുള്ളവരെ ഞാൻ സംശയിക്കുന്നു. “ എന്നായിരുന്നു ഹിമാനിയുടെ അമ്മയുടെ മറുപടി.
“ഇത്രയും ചെറുപ്പത്തിൽ അവൾ ഇങ്ങനെ വളർന്നുവെന്ന് അവളുടെ കൂട്ടാളികൾക്ക് അംഗീകരിക്കാൻ കഴിയില്ല . റോഹ്തക്കിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയതിന് ശേഷം ഫെബ്രുവരി 27 ന് രാത്രിയിലാണ് ഹിമാനിയുമായി അവസാനമായി സംസാരിച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെടുന്നില്ലെന്നും ഹിമാനിയുടെ അമ്മ ആരോപിച്ചു. “ആരും ഞങ്ങളുടെ വീട് സന്ദർശിക്കുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.” കോൺഗ്രസ് എംപി ദീപീന്ദർ ഹൂഡയുടെ ഭാര്യ ആശ ഹൂഡയുമായി ഹിമാനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഞാൻ ആശ ഹൂഡയെ (ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഭാര്യ) വിളിച്ചെങ്കിലും അവർ കോൾ സ്വീകരിച്ചില്ല.”ഹിമാനിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: