Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തംബുരു താഴ്‌ത്തിവയ്‌ക്കാതെ അഖണ്ഡ നാമജപത്തിന് എഴുപതാണ്ട്; അനന്തപദ്മനാഭന്റെ സന്നിധിയില്‍ അഭേദാശ്രമത്തിൽ നാമജപം തുടങ്ങിയത് 1955ൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2025, 12:57 pm IST
in Kerala

തിരുവനന്തപുരം: ‘ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ, ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ’ എന്ന കലിസന്തരണ ഉപനിഷദ് മന്ത്രമുരുവിട്ട് രാത്രിയെന്നോ പകലന്നോ ഇല്ലാതെ മുടക്കമില്ലാത്ത നാമ ജപം. കെടാ വിളക്കിനു മുന്നില്‍ ഇതുവരെയും താഴെവയ്‌ക്കാത്ത തംബുരുവുമായി ഭക്തര്‍ മന്ത്രം ഉരുവിടുമ്പോള്‍ അനന്തപദ്മനാഭന്റെ സന്നിധിയില്‍ അഭേദാശ്രമത്തിലെ അഖണ്ഡനാമ ജപത്തിന് 70 വയസ്.

1955 ഫെബ്രുവരി 24നാണ് ആശ്രമത്തില്‍ അഖണ്ഡ നാമജപം ആരംഭിച്ചത്. ഇന്നുവരെ ഒരു നിമിഷം പോലും തടസപ്പെടാതെ മന്ത്രോച്ചാരണം തുടരുന്നു. അന്ന് തോളിലേറ്റിയ തംബുരു ഇതുവരെ നിലത്തുവച്ചിട്ടില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് ഉപാസകര്‍ തംബുരു മാറിമാറി ഏന്തി മഹാമന്ത്രം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു.

തിരുവനന്തപുരം കോട്ടയ്‌ക്കത്ത് പത്മതീര്‍ത്ഥക്കരയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന് സമീപത്താണ് അഭേദാശ്രമം. അഖണ്ഡ നാമജപത്തിനു തുടക്കം കുറിച്ച സ്വാമി അഭേദാനന്ദ ഭാരതി 1955 ഫെബ്രുവരി 24ന് പന്മന ചട്ടമ്പിസ്വാമി സമാധി ആശ്രമത്തില്‍ നിന്നാണ് ഇവിടേക്ക് ദീപം കൊണ്ടുവന്നത്. അന്ന് കൊളുത്തിയ വിളക്കാണ് ആശ്രമത്തില്‍ ഇന്നും അണയാതെ സൂക്ഷിച്ചിരിക്കുന്നത്. ഈ വിളക്കിന് ചുറ്റുമാണ് തംബുരു തോളിലേന്തി മന്ത്രോച്ചാരണം നടത്തുന്നത്. നാരദന്റെ പ്രതിബിംബമായാണ് ഇവരെ കാണുന്നത്.

ഒരാള്‍ വിശ്രമിക്കാന്‍ പോകുമ്പോള്‍ തംബുരു മറ്റൊരാള്‍ക്ക് കൈമാറും. ആശ്രമത്തിലെ ഇരുപതോളം വരുന്ന അന്തേവാസികള്‍ നിലയ്‌ക്കാത്ത നാമജപത്തിന്റെ തംബുരു വാഹകരാകുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ഭക്തര്‍ നാമജപത്തിനുണ്ടാകും.

മഹാമാരിക്കാലമായ കൊവിഡ് സമയത്ത് ലോകം നിശ്ചലമായപ്പോള്‍ പോലും അഖണ്ഡ നാമജപത്തിന് മുടക്കം വരുത്തിയില്ല. അന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരായിരുന്നു തംബുരുവാഹകരായത്. ജാതിമത ഭേദമില്ലാതെ ആര്‍ക്കുമുന്നിലും തുറന്നിട്ടിരിക്കുകയാണ് മാതൃകാസ്ഥാനം കൂടിയായ അഭേദാശ്രമം.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാം. രാധയുടെ വിഗ്രഹമാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 60 വര്‍ഷം മുന്‍പ് ജയ്‌പൂരില്‍ നിന്നാണ് പ്രതിമ എത്തിച്ച് പ്രതിഷ്ഠ നടത്തിയത്. മന്ത്രങ്ങള്‍ എഴുതിയ കടലാസുകള്‍ ഭക്തര്‍ക്ക് സമര്‍പ്പിക്കാം. ആറുകോടിയില്‍പരം മന്ത്രങ്ങള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. മൂന്ന് നേരവും നല്‍കുന്ന അന്നദാനത്തിനും ഇതുവരെ മുടക്കം വന്നിട്ടില്ല.

1909ല്‍ പാറശാല കുടിവിളാകം വീട്ടില്‍ ജനിച്ച പി. വേലായുധന്‍ പിള്ള ഒന്‍പതാം വയസില്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചതോടെ യാത്ര ആത്മീയപാതയിലായി. ഇരുപത്തിയേഴാം വയസില്‍ ഋഷികേശിലെത്തി സന്യാസ ദീക്ഷ സ്വീകരിച്ചു. അങ്ങനെ അഭേദാനന്ദ ഭാരതിയായി. 1946ല്‍ നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് ആറയൂരില്‍ അഭേദാശ്രമം സ്ഥാപിച്ചു. ആറയൂര്‍ ആശ്രമത്തിലും 24 മണിക്കൂറും മുടങ്ങാതെ അഖണ്ഡ നാമജപം നടക്കുന്നുണ്ട്.

Tags: ThiruvananthapuramAkhand Nama JapamAbheda asramam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Kerala

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

Thiruvananthapuram

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

Kerala

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.