Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Jul 2, 2026, 12:04 pm IST
inThiruvananthapuram

പൂവാര്‍: പൂവാറിന്റെ ചരിത്രത്തില്‍ ശേഷിപ്പുകളായി അവശേഷിക്കുന്ന ഒന്നാണ് അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍ എന്ന എവിഎം കനാല്‍. കോവളം മുതല്‍ കന്യാകുമാരി വരെയായിരുന്നു കനാല്‍ നിര്‍മ്മിച്ചിരുന്നത്. ഇതില്‍ കോവളം മുതല്‍ പൂവാര്‍ വരെയുള്ള കനാല്‍ ഭാഗം ഇന്ന് പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. പൂവാര്‍ മുതലുള്ള കനാല്‍ കൈയേറ്റക്കാരുടെയും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെയും കൈകളില്‍ ഭദ്രമാണ്.

കനാലിനോട് ചേര്‍ന്ന ഏക്കര്‍ കണക്കിന് ഭൂമി കുറഞ്ഞ വിലക്ക് സ്വന്തമാക്കിയാണ് വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പണിതുയര്‍ത്തിയത്. ഇതിനോട് ചേര്‍ന്നുവരുന്ന കനാല്‍ ഭാഗം മണ്ണിട്ട് നികത്തിയും, കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് റിസോര്‍ട്ടുകള്‍ക്കായി ഇരുമ്പ് പാലങ്ങള്‍ ഒരുക്കിയും കൈയേറിയിരിക്കുകയാണ്. കാലങ്ങളായി പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന ഊടുവഴികളെല്ലാം കെട്ടിയടച്ചു. കനാലില്‍ എത്തിപ്പെടാന്‍ നാട്ടുകാര്‍ക്ക് കിലോമീറ്ററുകള്‍ മാറി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കനാല്‍ കേരളത്തിന്റെ ഭാഗമായി വരുന്ന ദൂരം പൂവാര്‍, കുളത്തൂര്‍ പഞ്ചായത്ത് മേഖലയിലാണ്.

തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിരവധി കെട്ടിടങ്ങളാണ് കനാലിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത്രയും വ്യാപക കൈയേറ്റമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവശേഷിക്കുന്ന കനാലിലേക്ക് ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. നിര്‍മ്മാണ ഘട്ടത്തില്‍ കനാലിന് ഏറ്റവും കുറഞ്ഞ വീതി 20 മീറ്റര്‍ ആയിരുന്നുവെങ്കില്‍ ഇപ്പോഴത് പല സ്ഥലങ്ങളിലും 5 മീറ്റര്‍ വീതിയുള്ള അഴുക്കുചാലായാണ് കാണപ്പെടുന്നത്. എവിഎം കന ാല്‍ മാലിന്യ മുക്തമാക്കണമെന്നും, കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുണ്ട്.

1860ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് എവിഎം കനാല്‍ നിര്‍മ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും, അതിലൂടെ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. സ്വര്‍ണ്ണ തൂമ്പയാല്‍ മഹാരാജാവ് തുടക്കം കുറിക്കുകയും പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതവുമായ കനാലിന് തിരുവിതാംകൂര്‍ മഹാരാജാവിന്റെ കുലദൈവമായ അനന്ത പത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും പേരുകള്‍ (എവിഎം) ചേര്‍ത്തായിരുന്നു നാമകരണം നടത്തിയത്.

ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ കുളച്ചല്‍ വരെ ഒന്നാം ഘട്ടമായും, അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാം ഘട്ടമായുമാണ് കനാലിന്റെ പണി പൂര്‍ത്തീകരിച്ചിരുന്നത്. പൂവാര്‍, പൊഴിയൂര്‍, കൊല്ലംങ്കോട്, തേങ്ങാപ്പട്ടണം, കുളച്ചല്‍, മണ്ടയ്‌ക്കാട്, പുത്തൂര്‍ വഴി കന്യാകുമാരിയിലേക്കാണ് പാത കടന്നു പോയിരുന്നത്. തൂത്തുക്കുടിയില്‍ നിന്ന് ഉപ്പും, നാഞ്ചിനാട്ടില്‍ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറില്‍ എത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. രാജഭരണ കാലത്തുടനീളം ഈ ജലപാതയിലൂടെ അയല്‍നാടുമായിട്ടുള്ള വ്യാപാര ബന്ധം ശക്തി പ്രാപിച്ചിരുന്നു. പില്‍ക്കാലത്ത് റോഡ് ഗതാഗതം ശക്തി പ്രാപിക്കുകയും വ്യാപാര വ്യവസായ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ പുതിയ മാനങ്ങള്‍ തേടുകയും ചെയ്തപ്പോള്‍ എവിഎം കനാല്‍ ഉപയോഗമില്ലാതായി.

എന്നാലിന്ന് ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഒരിടമായി പൂവാറും സമീപ പ്രദേശങ്ങളും മാറിയ സാഹചര്യത്തില്‍, എവിഎം കനാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും നവീകരിക്കുകയും ചെയ്യാനായാല്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാകുമാരിയെയും കോവളത്തെയും ബന്ധിപ്പിച്ച് പൂവാറിലേയ്‌ക്ക് ഒരു ജലയാത്ര ഒരുക്കാനും ഇതിലൂടെ സാധ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു.

എവിഎം കനാല്‍ കൈയേറുന്നവര്‍ക്കെതിരെ ശക്തമായ പരാതികള്‍ ഉയരുമ്പോള്‍ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും വ്യക്തമാക്കുമെങ്കിലും തുടര്‍നടപടികള്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല.

Tags: ThiruvananthapuramAVM canalpoovaarMarthandavarmma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.