Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഇന്ന് ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം; മത്സരം ഉച്ചയ്‌ക്ക് 2.30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 11:00 am IST
in Cricket

റാവല്‍പിണ്ടി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ശക്തമായ പോരാട്ടം. കരുത്തരായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും മുഖാമുഖം. മുന്ന് പേസര്‍മാരുടെ അഭാവത്തിലാണ് ഓസീസ് ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയിട്ടുള്ളത്. ആ കുറവ് നികത്താന്‍ പാകത്തില്‍ അവര്‍ ബാറ്റിങ്ങിനെ ശക്തിപ്പെടുത്തിയിരിക്കുന്നു. ബാറ്റിങ് ലൈനപ്പിലും ബൗളിങ് നിരയിലും താരസമ്പന്നമാണ് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തിലൂടെ നിരന്തരം തോല്‍വി നേരിട്ട ക്ഷീണം തീര്‍ത്തുനില്‍ക്കുകയാണ് തെംബ ബവൂമയും സംഘവും.

ജയത്തിലൂടെ സെമി ബെര്‍ത്ത് ഉറപ്പിക്കലാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഇന്നലെ കളി നടന്ന അതേ റാവില്‍പിണ്ടിയില്‍ ഉച്ചയ്‌ക്ക് 2.30 മുതലാണ് ഇന്നത്തെ മത്സരവും.
ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്ക് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ ലോകോത്തര ബൗളര്‍മാര്‍ ഇല്ലാത്തത് നിസ്സാര തലവേദനയല്ല ഉണ്ടാക്കുന്നത്. അതിന്റെ ആനുകൂല്യം നന്നായി മുതലെടുത്ത ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ അവര്‍ക്കെതിരെ 351 എന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തു. പക്ഷെ ബൗളിങ്ങിലെ അഭാവം മറികടക്കാന്‍ ഓസീസ് ഒരുങ്ങിതന്നെയാണ് വണ്ടി വിളിച്ചെത്തിയിരിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ടോട്ടല്‍ മറികടന്ന് ചാമ്പ്യന്‍സ് ട്രോഫി റിക്കാര്‍ഡ് സ്ഥാപിച്ച് ഓസീസ് ബാറ്റിങ് നിരയുടെ ശക്തി തെളിയിച്ചു. സെഞ്ച്വറിയോടെ ജോഷ് ഇംഗ്ലിസ് പുറത്താകാതെ നിന്ന് ജയത്തിലേക്ക് നയിച്ചു. മാത്യു ഷോര്‍ട്ട്, മാര്‍നസ് ലാബുഷെയ്ന്‍, അലെക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ മികച്ച പിന്തുണയും നല്‍കി. ട്രാവിസ് ഹെഡും നായക സ്ഥാനത്തുള്ള സ്റ്റീവന്‍ സ്മിത്തും മാത്രമാണ് വേഗം പുറത്തായത്. അവര്‍ കൂടി ഫോമിലേക്കെത്തിയാല്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുള്ള ബാറ്റിങ് നിരയാകും ഓസീസിന്റേത്. ബൗളിങ്ങിലെ പോരായ്‌മ പരിഹരിക്കാന്‍ ഈ ടീമിന് ഇതിനേക്കാള്‍ വലിയ മാര്‍ഗം വേറേ ഇല്ല. ആറാം ബൗളറുടെ അഭാവം നികത്താന്‍ മാത്യൂ ഷോര്‍ട്ടും ലാബുഷെയ്‌നും പന്തെറിയേണ്ടിവരും.

പ്രോട്ടിയാസ് നിര ശക്തമാണ്. ഓസീസിന് ഇംഗ്ലിസ് എന്ന പോലെ പ്രോട്ടിയാസിന് റയാന്‍ റിക്കിള്‍ട്ടണ്‍ ഉണ്ട്. ക്യാപ്റ്റന്‍ തെംബ ബവൂമ ഉള്‍പ്പെടെ മധ്യനിരയില്‍ റസീ വാന്‍ ഡെര്‍ ഡൂസെന്‍, ആദം മാര്‍ക്രം എന്നിവരും അര്‍ദ്ധസെഞ്ച്വറി മികവോടെയാണ് ആദ്യ മത്സരത്തില്‍ തിളങ്ങിയത്. ഇന്നത്തെ കളിയില്‍ ഹെന്റിച്ച് ക്ലാസ്സന്‍ കൂടി തിരിച്ചെത്തുന്നതോടെ ബാറ്റിങ് ലൈനപ്പ് കൂറേക്കൂടി ശക്തമാകും. പേസര്‍ കാഗിസോ റബാഡ നയിക്കുന്ന ബൗളിങ് നിര ഈ ചാമ്പ്യന്‍ഷിപ്പ് ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ബെല്‍റ്റ് ആണെന്നതില്‍ സംശയമില്ല. മാര്‍കോ ജാന്‍സെന്‍, ലുംഗി എന്‍ജിഡി എന്നീ പേസര്‍മാര്‍ക്ക് പുറമെ കേശവ് മഹാരാജ് എന്ന പരിചയ സമ്പന്നനായ സ്പിന്നര്‍ കൂടി ടീമിനൊപ്പമുണ്ട്.

Tags: cricketICC Champions TrophyAustralia vs South Africa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.