ന്യൂഡൽഹി : ഖുറാൻ കത്തിച്ച സൽവാൻ മോമികയുടെ മരണം ആഘോഷമാക്കി കോൺഗ്രസ് വക്താവ് ഷെയ്ഖ് ആമിർ . മോമികയെ വെടിവച്ചു കൊന്നതിനെ ന്യായീകരിക്കുകയും ആഘോഷിക്കുകയും മാത്രമല്ല, മോമികയെ വെടിവച്ചു കൊല്ലാൻ പാടില്ലായിരുന്നുവെന്നും, നഗ്നനായി തെരുവുകളിൽ പരേഡ് ചെയ്ത് കല്ലെറിഞ്ഞ് കൊല്ലണമായിരുന്നുവെന്നുമാണ് ഷെയ്ഖ് ആമിർ പറഞ്ഞത്.
പത്രപ്രവർത്തക ആമി മെക്കിന്റെ ട്വീറ്റിന് മറുപടി നൽകുന്നതിനിടെയാണ് കോൺഗ്രസ് വക്താവ് മോമികയുടെ മരണത്തിൽ തന്റെ അഭിപ്രായം പറഞ്ഞത്. “സൽവാന്റെ കൊലപാതകത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തെ നഗ്നനായി തെരുവുകളിൽ നടത്തുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യണമായിരുന്നു. പക്ഷെ അത് കാണാൻ എനിക്ക് കഴിഞ്ഞില്ല.” എന്നും ഷെയ്ഖ് ആമിർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്കുവേണ്ടി ടിവി ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് പരസ്യമായി ഈ നിലപാട് വ്യക്തമാക്കുന്നത്. തുടർന്ന് ആമി മെക്ക് ആമിറിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസ് മതേതരത്വം പൂർണ്ണമായും ഉപേക്ഷിച്ചോ എന്നും ചോദ്യം ഉന്നയിച്ചു. പിന്നാലെ ഷെയ്ഖ് ആമിർ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: