കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മാനഭംഗകൊലയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം വര്ഷരണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയ്ക്കൊപ്പം കമര്‍ഹത്തിയിലെ ക്വാര്‍ട്ടേഴ്സിലാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നത്. സംഭവദിവസം രാത്രി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു, കമര്‍ഹട്ടി പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയില്ല, കുടുംബം പരാതി നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥിനി വിഷാദരോഗത്തിന് അടിമയായിരുന്നിരിക്കാം എന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: