Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബജറ്റ് 2025: ലക്ഷ്യം, കാര്‍ഷികരംഗത്തെ മുന്നേറ്റം

പി.ഷിമിത്ത് by പി.ഷിമിത്ത്
Feb 2, 2025, 08:47 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുതല്‍ കൃഷിക്കും അന്നദാതാക്കളായ കര്‍ഷകര്‍ക്കും പ്രഥമ പരിഗണന നല്‍കുന്നു. കാര്‍ഷികമേഖലയുടെ കുതിച്ചുചാട്ടത്തിന് കാരണമായ കോടിക്കണക്കിന് രൂപയുടെ നിരവധി പദ്ധതികളാണ് കഴിഞ്ഞ ബജറ്റുകളില്‍ നടപ്പാക്കിയത്. ആ മാതൃക ഇത്തവണയും തുടരുന്നു. വികസനത്തിന്റെ ആദ്യ എന്‍ജിനെന്നാണ് കൃഷിയെ ബജറ്റില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് രാജ്യത്തെ കര്‍ഷകര്‍ക്ക് മുഖ്യപങ്കാണ് വഹിക്കാനുള്ളതെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജനയെന്ന പുതിയ പദ്ധതി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നൂറ് വികസ്വര കാര്‍ഷിക ജില്ലകളെ ഉള്‍പ്പെടുത്തി തുടക്കം കുറിയ്‌ക്കുന്ന ഈ പദ്ധതിയിലൂടെ 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. ഉല്‍പാദനം വര്‍ധിപ്പിക്കുക, വിളവൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനം മികച്ചതാക്കുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വൈദഗ്ധ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം എന്നിവയിലൂടെ കാര്‍ഷിക മേഖലയിലെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനുള്ള ഒരു സമഗ്ര ബഹുതല പരിപാടിയാകുമിത്.

പയറുവര്‍ഗങ്ങളുടെ സ്വയംപര്യാപ്തതയ്‌ക്കായി ആറുവര്‍ഷത്തേക്കുള്ള പ്രത്യേക ദൗത്യം ആരംഭിക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. തുവരപ്പരിപ്പ്, ഉഴുന്ന്, ചുവന്ന പരിപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കുമിത്. അടുത്ത നാല് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡും എന്‍സി സിഎഫും ഈ പയറുവര്‍ഗങ്ങള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനം, കാര്യക്ഷമമായ വിതരണം, സംസ്‌കരണം, കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കല്‍ എന്നിവക്കായി സംസ്ഥാനങ്ങളുമായി സഹകരിച്ച് സമഗ്ര പരിപാടിയ്‌ക്കും തുടക്കം കുറിയ്‌ക്കും.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന വായ്‌പകള്‍ക്ക് പരിഷ്‌കരിച്ച പലിശയിളവ് പദ്ധതി പ്രകാരം വായ്‌പാ പരിധി മൂന്നു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. താമരവിത്തിന്റെ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ബിഹാറില്‍ മഖാന(താമരവിത്ത്) ബോര്‍ഡ് രൂപീകരിക്കും. അസമിലെ നംരൂപില്‍ 12.7 ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകള്‍ക്കായി ദേശീയ ദൗത്യം നടപ്പാക്കും. ഗവേഷണം ശക്തിപ്പെടുത്തുക, ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളുടെ വികസനവും പ്രചാരണവും, നൂറിലധികം വിത്തിനങ്ങളുടെ വാണിജ്യ ലഭ്യത എന്നിവ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകള്‍ക്കായി ദേശീയ ദൗത്യം ആരംഭിക്കുന്നത്.

പരുത്തി കൃഷിയുടെ ഉല്‍പ്പാദനക്ഷമത, സുസ്ഥിരത എന്നിവയില്‍ പുരോഗതി സാധ്യമാക്കുന്നതിനും മികച്ച അസംസ്‌കൃത പരുത്തി ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അഞ്ചുവര്‍ഷത്തെ പ്രത്യേക പരുത്തി ദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യമേഖലയുടെ വികസനത്തിനും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ പരാമര്‍ശിച്ചിടുണ്ട്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് ഭാരതത്തിന്റെ സവിശേഷ സാമ്പത്തിക മേഖലയില്‍ നിന്നും പുറംകടലില്‍ നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിര ഉപയോഗത്തിന് സര്‍ക്കാര്‍ ചട്ടക്കൂട് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: agricultural IndiaUnionBudget2025budget 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാകുംഭമേളയെയും ഹിന്ദുമതത്തെയും അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടും മൗനം പാലിച്ച് ജോണ്‍ ബ്രിട്ടാസ്

ആര്‍എസ്എസുകാരനായ മോദിയുടെ പഴയ കാല ചിത്രം (ഇടത്ത്) മോര്‍ഗന്‍സ്റ്റാന്‍ലി ഇന്ത്യ എംഡി റിധം ദേശായി(വലത്ത്)
India

ആര്‍എസ്എസുകാരനായി ഭാരതം മുഴുവന്‍ യാത്രചെയ്ത മോദിക്ക് പാവങ്ങളുടെ കഷ്ടപ്പാടറിയാം; അതാണ് അദ്ദേഹം വിലക്കയറ്റം തടയുന്നത്: മോര്‍ഗന്‍ സ്റ്റാന്‍ലി എംഡി

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

Kerala

ഹിന്ദുസമുദായത്തിന് മേല്‍ കുതിരകയറാന്‍ ബ്രിട്ടാസ് വരേണ്ട; മഹാകുംഭമേളയ്‌ക്ക് ഹിന്ദുഭക്തര്‍ കുളിക്കുന്നത് ബ്രിട്ടാസിന്റെ തറവാട്ട് കുളത്തിലല്ല: മേജര്‍ രവി

Business

ബജറ്റിന്റെ പിന്തുണയില്‍ കുതിച്ച ഓഹരികള്‍ ഏതൊക്കെ? പ്രതീക്ഷ പകരുന്ന മേഖലകളും ഓഹരികളും

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.