കൊച്ചി: രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന്. എല്ലാ ജനവിഭാഗങ്ങള്‍ക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു.
ആരോഗ്യരംഗത്തെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 75,000 മെഡിക്കല്‍ സീറ്റുകള്‍ അധികം അനുവദിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്.
200 ഡേകെയര്‍ കേന്ദ്രങ്ങള്‍, 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കല്‍ തുടങ്ങിയവ പാവപ്പെട്ട രോഗികള്‍ക്ക് വലിയ സഹായമാകും. ഏറ്റവുംദുര്ബല ജനവിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ തന്നെ കിട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ദൃഢനിശ്ചയം ഒരിക്കല്‍ക്കൂടി ഇവിടെ വെളിവാകുന്നു.
മെഡിക്കല്‍ ടൂറിസത്തിനായി എത്തുന്ന വിദേശികളുടെ വിസ ചട്ടത്തില്‍ ഇളവുകള്‍ വരുത്താനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണംചെയ്യും. കേരളത്തെ ഒരു പ്രധാന മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനൊപ്പം നിരവധി പ്രാദേശിക ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയ്ക്കും ഈ തീരുമാനം പ്രേരകമാകും. ഹോസ്പിറ്റാലിറ്റി രംഗത്തും മറ്റ്അനുബന്ധ മേഖലകളിലും അതിന്റെ നേട്ടങ്ങള്‍ പ്രതിഫലിക്കുമെന്നും ആസാദ് മൂപ്പന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: