Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷം, തീവ്ര ഇസ്ലാമിസ്റ്റ് മഹ്ഫുസ് ആലം വെറുപ്പിന്റെ അങ്ങേഅറ്റത്ത്: അവാമി ലീഗിനെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ല

ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന അവാമി ലീഗിനെ ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രധാന ചുക്കാൻ പിടിക്കുന്നത് ആലം തന്നെയാണ്. യൂനുസിന്റെ ഇടക്കാല സർക്കാരിൽ ഒരു പ്രത്യേക സഹായിയായിരുന്ന ആലമിനെ പിന്നീട് ഇടക്കാല മന്ത്രിസഭയിൽ ഒരു ഉപദേശക റോളിലേക്ക് സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. കൂടാതെ അവാമി ലീഗിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആസൂത്രണം ചെയ്ത വിദ്യാർത്ഥി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രസ്ഥാനത്തിന് പിന്നിലെ പ്രധാന തലച്ചോറ് ആയി മഹ്ഫുസ് ആലമിനെ ഏവരും വിലയിരുത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 11:29 am IST
inWorld

ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ പ്രധാന ഉപദേഷ്ടാവ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ഭാവി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് അനുകൂല ഗ്രൂപ്പുകൾക്കിടയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ എന്ന് വിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ മഹ്ഫുസ് ആലം, ചന്ദ്പൂർ ജില്ലയിലെ ഒരു റാലിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ അവാമി ലീഗിനെ കുഴപ്പത്തിലാക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഹസീനയുടെ സർക്കാരിനെ അട്ടിമറിക്കുകയും അവരെ നാടുകടത്തുകയും ചെയ്ത പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ച ആലം, ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ജമാഅത്ത്-ഇ-ഇസ്ലാമി, മറ്റ് “ബംഗ്ലാദേശ് അനുകൂല” ഗ്രൂപ്പുകൾ എന്നിവ മാത്രമേ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനങ്ങൾ തുടരുകയുള്ളൂവെന്ന് കൂട്ടിച്ചേർത്തു. ഇവയിൽ ഏതെങ്കിലും ഒന്ന് ന്യായമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഭാവി ഭരണം സ്ഥാപിക്കും. എന്നാൽ അവാമി ലീഗിന്റെ പുനരധിവാസം ഈ രാജ്യത്ത് അനുവദിക്കില്ലെന്നുമാണ് ആലം പരസ്യമായി പ്രഖ്യാപിച്ചത്.

യൂനുസിന്റെ ഇടക്കാല സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിച്ച ആലം നിരവധി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ഹസീന സർക്കാർ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും ഊന്നിപ്പറഞ്ഞു. ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന അവാമി ലീഗിനെ ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രധാന ചുക്കാൻ പിടിക്കുന്നത് ആലം തന്നെയാണ്. യൂനുസിന്റെ ഇടക്കാല സർക്കാരിൽ ഒരു പ്രത്യേക സഹായിയായിരുന്ന ആലമിനെ പിന്നീട് ഇടക്കാല മന്ത്രിസഭയിൽ ഒരു ഉപദേശക റോളിലേക്ക് സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. കൂടാതെ അവാമി ലീഗിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആസൂത്രണം ചെയ്ത വിദ്യാർത്ഥി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രസ്ഥാനത്തിന് പിന്നിലെ പ്രധാന തലച്ചോറ് ആയി മഹ്ഫുസ് ആലമിനെ ഏവരും വിലയിരുത്തിയിരുന്നു.

അതേ സമയം 2024 ഓഗസ്റ്റ് 5 ലെ സംഭവങ്ങളെത്തുടർന്ന് അവാമി ലീഗ് ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ രംഗത്ത് നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു. കൊലപാതകം, അഴിമതി തുടങ്ങിയ കുറ്റങ്ങൾക്ക് അതിന്റെ പല നേതാക്കളും ജയിൽവാസം അനുഭവിക്കുകയാണ്. ബാക്കിയുള്ളവർ ജീവഭയത്താൽ പൊതുരംഗം അവസാനിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും പാർട്ടിയെ നിരോധിക്കുന്നതിനെ എതിർത്തു ബി‌എൻ‌പി രംഗത്ത് എത്തിയിട്ടുണ്ട് . പരിഷ്കാരങ്ങൾക്ക് ശേഷം ഉടനടി തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പരിഷ്കാരങ്ങൾ നീട്ടുന്നതിനെതിരെ ബി‌എൻ‌പി സെക്രട്ടറി ജനറൽ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുക്കപ്പെടാത്ത ഒരു സർക്കാർ കൂടുതൽ കാലം തുടരരുത്” എന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. അതേ സമയം അടുത്ത പൊതുതെരഞ്ഞെടുപ്പ് 2025 അവസാനമോ 2026 ആദ്യമോ നടത്താമെന്ന് കഴിഞ്ഞ മാസം മുഹമ്മദ് യൂനുസ് പ്രസ്താവിച്ചിരുന്നു.

Tags: BengladeshMEHFUZ ALAMSHIEK HASEENAPOLITIAL PARTY
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

News

ബംഗ്ലാദേശ് ബിഎൻപി സർക്കാരിൽ രണ്ട് ഹിന്ദു പ്രതിനിധികളും, റോയിയും ചൗധരിയും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.