Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

വിശ്വാസ വഞ്ചനയും പരിസ്ഥിതി ഭീഷണിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2025, 05:02 am IST
inEditorial

പാലക്കാട് ജില്ലയില്‍ ബ്രൂവറി ആരംഭിക്കുന്നതിന് ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത് രാഷ്‌ട്രീയമായി വലിയ വിവാദത്തിന് ഇടയാക്കിക്കഴിഞ്ഞു. ഇത് മദ്യനയം സംബന്ധിച്ച ഇടത് മുന്നണിയുടെ 2016 ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണ്. മദ്യലഭ്യത കുറയ്‌ക്കുന്നതിനും ജനങ്ങളെ മദ്യത്തിന് എതിരായി ജാഗ്രത്താക്കുന്നതിനുമുള്ള വാഗ്ദാനങ്ങള്‍ക്ക് വിപരീതമായ നടപടിയാണ് ഈ അനുമതി.

ജലക്ഷാമം കൂടിയ പാലക്കാട് ജില്ലയില്‍ ബ്രൂവറി സ്ഥാപിക്കുന്നത് ഗുരുതര പരിസ്ഥിതി പ്രതിസന്ധി ഉണ്ടാക്കും. ഭൂഗര്‍ഭ ജലത്തിന്റെ അനാവശ്യ ചൂഷണം പരിസ്ഥിതി തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാലക്കാട് ജില്ല ജലലഭ്യതയുടെ കാര്യത്തില്‍ നേരത്തേ തന്നെ പ്രതിസന്ധി നേരിടുന്ന പ്രദേശമാണ്. ഇവിടെ ഒരു മദ്യനിര്‍മാണശാല വരുന്നത് ഭൂഗര്‍ഭജല ക്ഷാമം മൂര്‍ച്ഛിക്കാന്‍ കാരണമാകും. പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന കുടിവെള്ള ക്ഷാമവും പരിസ്ഥിതി തകര്‍ച്ചയും ഗുരുതര പ്രശ്നങ്ങളായി മാറും.

ബ്രൂവറി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒയാസിസ് കമ്പനി വാട്ടര്‍ അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ദല്‍ഹി മദ്യനയ അഴിമതിയില്‍ പങ്കാളിയായ കമ്പനിക്ക് ബ്രൂവറി അനുമതി നല്‍കിയതിന്റെ പിന്നില്‍ വലിയ അഴിമതി മണക്കുക മാത്രമല്ല,അഴിമതി ഉണ്ട് എന്നതും ഉറപ്പാണ്. പ്രത്യേകിച്ച്, വിശ്വാസ്യത ഇടിഞ്ഞ ഒരു സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്ന പശ്ചാത്തലത്തില്‍. 2011ലെ യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട ബാര്‍കോഴ അഴിമതിക്ക് സമാനമായ വലിയ അഴിമതിയിലേക്ക് ഇത് നയിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.ബാര്‍കോഴ അഴിമതിക്ക് ശേഷം വലിയ കുംഭകോണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ന്യായമായ മറുപടി നല്‍കാതെ, ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഗുരുതരമായ പ്രതിസന്ധിക്കാണ് വഴിതുറക്കുക. മദ്യനിര്‍മാണശാലയ്‌ക്ക് അനുമതി നല്‍കിയതില്‍ സിപിഎമ്മിനുള്ളില്‍ത്തന്നെ ഭിന്നതയുണ്ട്. പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കള്‍ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചുവെങ്കിലും സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

പ്രദേശത്തെ പഞ്ചായത്ത് ഭരണസമിതി ബ്രൂവറി പ്രോജക്ടിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കുടിവെള്ളം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രദേശത്ത് ഇത്തരമൊരു നിര്‍മാണശാല ആരംഭിക്കുന്നതിന്റെ യുക്തിബോധം ചോദ്യംചെയ്യപ്പെടുകയാണ്.

ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്. പദ്ധതി രാഷ്‌ട്രീയ മുതലെടുപ്പിനാണോ, പൊതുഹിതത്തിനാണോ എന്ന ചോദ്യം ഉയരേണ്ട സമയമാണിത്. ബ്രൂവറി പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ചോദ്യങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നടപ്പിലാക്കപ്പെടുന്ന ഏതൊരു പദ്ധതിയും പരിസ്ഥിതിയെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ഓരോ നടപടിയും പൊതു വിശ്വാസം വിജയകരമായി നിലനിര്‍ത്തുന്ന വിധത്തില്‍ ആയിരിക്കണം.

Tags: environmental threatsPalakkad distilleryOasis Commercial Private Limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.