തിരുവനന്തപുരം: പി.ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ സംഗീതജീവിതത്തില്‍ ദക്ഷിണാമൂര്‍ത്തിസ്വാമി ഒരു പാട്ടുകൊണ്ട് ഒന്ന് തൊട്ടു. അതായിരുന്നു നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ഹര്‍ഷബാഷ്പം തൂകി’ എന്ന ഗാനം. മുത്തശ്ശി എന്ന സിനിമയിലെ ആ ഗാനം ജയചന്ദ്രന്റെ ജീവിതത്തില്‍ മാന്ത്രികമായൊരു സുവര്‍ണ്ണകാലം സൃഷ്ടിച്ചു.
“ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
സഖീ ആരുണർത്തുന്നു”
പി.ഭാസ്കരന്റെ ഈ പ്രണയാര്‍ദ്ര വരികള്‍ നീലാംബരിയിലാണ് ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയത്. താരാട്ട് പാട്ടിന് ചേരുന്ന രാഗമാണിത് . പി.ഭാസ്കരന്‍മാഷുടെ പ്രണയോഷ്മളമായ വരികള്‍ ഒരു താരാട്ടുപോലെ തരളിതമാണെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയിരിക്കണം. അതുകൊണ്ട് നീലാംബരിയില്‍ ചിട്ടപ്പെടുത്തുന്നതാണ് നല്ലതെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയിരിക്കണം.
ചരണത്തില്‍ ഭാസ്കരന്‍ മാസ്റ്റര്‍ ഈ ഗാനത്തെ അല്‍പം ഒരു വേര്‍പാടിന്റെ വിഷാദം നിറയ്‌ക്കുന്നു.
“ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
വിഫലമായ മധുവിധുവാൽ
വിരഹശോക സ്മരണകളാൽ
അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിരിക്കുന്നു”
ഇവിടെയെത്തുമ്പോള്‍ പി. ജയചന്ദ്രന്‍ തന്റെ പട്ടുപോലുള്ള ശബ്ദസൗകുമാര്യം കൊണ്ട് നീലാംബരി എന്ന രാഗത്തെ വിഷാദനീലാംബരിയാക്കി മാറ്റുകയാണ്. വേര്‍പാടിന്റെ വേദന നിശ്ശബ്ദമായ വേദനയായി ഉള്ളില്‍ തുളഞ്ഞുകയറുകയാണ് ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ആലാപനത്തിലൂടെ.
പി.ഭാസ്കരന്‍മാസ്റ്റര്‍ സംവിധാനം ചെയ്ത മുത്തശ്ശി എന്ന സിനിമ പുറത്തിറങ്ങിയത് 1971ലാണ്. അന്ന് ജയചന്ദ്രന് പ്രായം വെറും 27. തെല്ലും കരടില്ലാത്ത, തെളിമയാര്‍ന്ന ശാരീരം. അത് ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ അനായാസം ആരോഹണാവരോഹണസ്വരങ്ങളെ സ്പര്‍ശിച്ചൊഴുകമ്പോള്‍ നമ്മളും അവാച്യമായ ആ ശബ്ദാനുഭൂതിയില്‍ അലിഞ്ഞില്ലാതാകും. അതാണ് ജയചന്ദ്രന്റെ ശബ്ദമാന്ത്രികത.
മലയാള സിനിമാഗാനങ്ങളില്‍ നീലാംബരി രാഗത്തിന്റെ ഭാവസൗന്ദര്യം ഉള്‍പ്പെടുത്തിയ അധികം ഗാനങ്ങളില്ല. എന്നാല്‍ നീലാംബരിയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളോ വീണ്ടും വീണ്ടും കേള്‍ക്കാന്‍ സുഖമുള്ളവയുമാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാനമാണ് ജയചന്ദ്രന്റെ ഹര്‍ഷബാഷ്പം തൂകി. മുത്തശ്ശിയിലെ ഹര്‍ഷബാഷ്പം തൂകി എന്ന ഗാനം മലയാളിക്ക് ഒരു പൊന്‍തൂവല്‍ പോലെ വിശുദ്ധമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: