ചെന്നൈ: തങ്ങൾ ക്ഷേത്രത്തിൽ പോകുന്നത് പിതാവ് കമൽ ഹാനസ് ഇഷ്ടമല്ലെന്ന് ശ്രുതി ഹാസൻ. അദ്ദേഹത്തെ ഭയന്ന് വളരെ രഹസ്യമായിട്ടാണ് ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നത്. കമൽ ഹാസന് ദൈവ വിശ്വാസം ഇല്ലെന്നും ശ്രുതി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു താരം മനസ് തുറന്നത്.
ആരും ക്ഷേത്രത്തിൽ പോകരുതെന്ന് അച്ഛൻ നിബന്ധന വച്ചിരുന്നു. അതുകൊണ്ട് പോകാറില്ലായിരുന്നു. അമ്മ സരിക വലിയ ദൈവ വിശ്വാസി ആണ്. എന്നാൽ അച്ഛൻ തിരിച്ചാണ്. അമ്മ ആത്മയിൽ വിശ്വസിക്കാറുണ്ട്. ക്ഷേത്രത്തിൽ പോകാനും ദൈവ കാര്യങ്ങൾ ചെയ്യാനുമെല്ലാം അമ്മയ്‌ക്ക് ഇഷ്ടമാണ്. എന്നാൽ വിവാഹ ശേഷം ക്ഷേത്രത്തിൽ പോകാൻ അമ്മയെ അനുവദിച്ചിരുന്നില്ല. അമ്മയെ പോലെ ഞാനും ദൈവ വിശ്വാസി ആണ്. പക്ഷെ അച്ഛന് ഒന്നും ഇഷ്ടമല്ല.
അച്ഛന് ദൈവത്തിൽ വിശ്വാസം ഇല്ല. അച്ഛൻ അത് പറയാറുണ്ട്. ഒരു വിശ്വാസവും അറിയാതെ ആയിരുന്നു ഞാൻ വളർന്നത്. അതുകൊണ്ട് ആദ്യ കാലങ്ങളിൽ ദൈവ വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീട് അത് മാറി. ദൈവത്തിന്റെ ശക്തി ഞാൻ കണ്ടെത്തുകയും മനസിലാക്കുകയും ചെയ്തു. ഞാൻ അച്ഛൻ അറിയാതെ ക്ഷേത്രത്തിൽ പോകും. അമ്പലങ്ങളിൽ മാത്രമല്ല രഹസ്യമായി പള്ളികളിലും പോകാറുണ്ടായിരുന്നു. ചിലപ്പോൾ മുത്തച്ഛനും ഉണ്ടാകും. എന്നാൽ ഇതൊന്നും അച്ഛനോട് പറയാറില്ല. എന്റെ ധൈര്യത്തിന് കാരണം ഈശ്വരനാണ്. അതിനുള്ള എന്റെ വിശ്വാസം ആണെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: