പാലക്കാട് ; കാവില്‍പ്പാട് പുളിക്കല്‍ വിശ്വനാഗയക്ഷിക്കാവില്‍ ദര്‍ശനത്തിനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് . കഴിഞ്ഞദിവസം കോയമ്പത്തൂര്‍ ഈഷ യോഗ സെന്ററില്‍ ഗ്രാമോത്സവം പരിപാടിക്കെത്തിയ സെവാഗ് അവിടെനിന്നാണ് തിങ്കളാഴ്ച രാവിലെ 11.30-ഓടെ പാലക്കാട്ടെത്തിയത്.
എതിരാളികളെ നിഷ്പ്രഭമാക്കിയ എതിര്‍ടീമിലെ ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്ന, വീരേന്ദര്‍ സെവാഗാണ് നാഗദൈവങ്ങൾക്ക് മുന്നിൽ തൊഴുത് നിൽക്കുന്നതെന്ന് പലർക്കും ആദ്യം മനസിലായില്ല. ഡബിള്‍ മുണ്ടുടുത്ത്, കസവുകരയുള്ള മേല്‍മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയുമായി നിന്ന സെവാഗിന് ഇത്തരമൊരു അനുഭവം ഇതാദ്യമായിരുന്നു.കാവില്‍ പ്രദക്ഷിണം നടത്തിയ സെവാഗ്, മാനവേന്ദ്രവര്‍മ യോഗാതിരിപ്പാടില്‍നിന്ന് പ്രസാദം ഏറ്റുവാങ്ങി. സെവാഗിനുവേണ്ടി കാവില്‍ പ്രത്യേക അലങ്കാരപൂജ നടന്നു.
2005-ല്‍ പാകിസ്താനും 2006-ല്‍ ഇംഗ്ലണ്ടിനും എതിരേയുമുള്ള ഏകദിന മത്സരങ്ങള്‍ക്കായി കൊച്ചിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സെവാഗ് പാലക്കാട്ടെത്തുന്നത്. മത്സരങ്ങള്‍ക്കുവേണ്ടിയല്ലാതെ കേരളത്തില്‍ വന്നിട്ടില്ലെന്നും സെവാഗ് പറഞ്ഞു.
ക്രിക്കറ്റിനെക്കുറിച്ചോ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയെക്കുറിച്ചോ സംസാരിക്കാന്‍ സെവാഗ് തയ്യാറായില്ല. അടുത്തുവന്നവരെയെല്ലാം കൈകൂപ്പി വണങ്ങി. എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയ്‌ക്ക് നിന്നു. പാലടപ്പായസം സഹിതം സദ്യയുണ്ട് വൈകീട്ട് നാലുമണിയോടെ സെവാഗ് കോയമ്പത്തൂരിലേക്കു തിരിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: