പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാം ജല വൈദ്യുത പദ്ധതി ശബരിഗിരി ഡാമുകളില്‍ ജലനിരപ്പ് ശരാശരിയിലും താഴെ. ഇടവപ്പാതി ഒരു മാസം പിന്നിടുമ്പോള്‍ കക്കി ആനത്തോട്, കൊച്ചുപമ്പ ഡാമുകളില്‍ സംഭരണ ശേഷിയുടെ 22 ശതമാനമേ വെള്ളമുള്ളൂ.
കഴിഞ്ഞ വര്‍ഷം ഇതേ സമയം കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു. ഇത്തവണ മഴ 34 ശതമാനം കുറവാണ്. ഇത് തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. വൈദ്യുതി ഉത്പാദനം കുറയ്‌ക്കാനാകാത്ത സാഹചര്യമാണ്.
കിഴക്കന്‍ മേഖലയില്‍ മഴ കുറഞ്ഞതോടെ പമ്പ നദിയിലെ ജലനിരപ്പു നന്നേ താണു. നദി കരകവിഞ്ഞൊഴുകേണ്ട സമയമാണിത്. കിഴക്കു മഴ കുറഞ്ഞതിനാല്‍ കക്കാട്ടാറ്റിലും കല്ലാറ്റിലും വെള്ളം കുറഞ്ഞു. കക്കാട് പദ്ധതിയുടെ പ്രധാന അണക്കെട്ട് മൂഴിയാറിലെ ജലനിരപ്പില്‍ മാറ്റമില്ല.












