Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

2025ല്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പറന്നുയരും

എയര്‍ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കിയാല്‍ എംഡി സി ദിനേശ് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 11:51 pm IST
inKerala, Kannur

കണ്ണൂര്‍ : 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി. ദിനേഷ് കുമാറും വിമാനത്താവളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ എയര്‍ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാറും ഒപ്പുവെച്ചു. വാര്‍ത്താസമ്മേളനത്തില്‍ എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും ധാരണാപത്രം പരസ്പരം കൈമാറി.

പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരില്‍നിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയര്‍ കേരള സര്‍വീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്‌ക്കനുസരിച്ച് കൂടുതല്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ എ ടി ആര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വീസുകളും പിന്നീട് സിംഗിള്‍ അയല്‍ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്‌ട്ര സര്‍വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

എയര്‍ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കിയാല്‍ എംഡി സി ദിനേശ് കുമാര്‍ പറഞ്ഞു. എയര്‍ കേരളയുടെ വിജയത്തിനും വളര്‍ച്ചയ്‌ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കിയാല്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഇരു കക്ഷികള്‍ക്കും ഗുണകരമാകുമെന്നും കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കണക്റ്റിവിറ്റി ലഭിക്കണമെന്ന പ്രദേശത്തെ യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്ന് എയര്‍ കേരള ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. വ്യോമയാന രംഗത്തെ പുതിയ കാല്‍വെപ്പ് എന്ന നിലയില്‍, കണ്ണൂരില്‍ നിന്ന് എയര്‍ കേരള സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കിയാലുമായുള്ള പങ്കാളിത്തം, കൂടുതല്‍ ആഭ്യന്തരഅന്താരാഷ്‌ട്ര സര്‍വീസുകള്‍ ആരംഭിക്കുവാന്‍ പ്രചോദനമാകും. എയര്‍ കേരളയുടെ പ്രവര്‍ത്തനത്തില്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എയര്‍ കേരളയുമായുള്ള സഹകരണത്തോടെ കിയാല്‍ പുതുവര്‍ഷത്തില്‍ വലിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം ആറ് വര്‍ഷം കൊണ്ട് 65 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു .എയര്‍ കേരള ആരംഭിക്കുന്നതോടെ ഉത്തര മലബാറിലെ ടൂറിസം മേഖലക്കും നേട്ടമാകും.

വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ കേരള വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷന്‍സ് ഹെഡ് ഷാമോന്‍, കിയാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാര്‍, സിഎഫ്ഒ ജയകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Tags: kannurflightservicekialAir KeralaFly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.