Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹന്‍സിങ്ങിന് ലോകത്തിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 06:25 am IST
inIndia

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ലോകത്തിന്റെ അന്ത്യാഞ്ജലി. ഭാരതവും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങ്ങെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും ഒരുമിച്ച് നേടിയ പലതിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അടിത്തറയിട്ടു. ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പരിഷ്‌കാരങ്ങള്‍, ഭാരതവും യുഎസുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണം എന്നിവയുടെ പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

മലേഷ്യയുടെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും അനുശോചനം രേഖപ്പെടുത്തി. എന്റെ ആദരണീയനും പ്രിയങ്കരനുമായ സുഹൃത്തിന്റെ വിയോഗത്തില്‍ ദുഃഖത്തിലാണ്. ലോകത്തിലെ വന്‍സാമ്പത്തിക ശക്തികളിലൊന്നായി ഭാരതം ഉയര്‍ന്നിവന്നതിന് അടിത്തറയിട്ടത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹമാണ്.

എന്റെ മോശം സമയത്ത് ഒരു യഥാര്‍ത്ഥ സുഹൃത്തായി അദ്ദേഹം എന്നോടൊപ്പം നിന്നു, അന്‍വര്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. ഗുഡ്‌ബൈ മൈ മിത്ര, മൈ ഭായ്, മന്‍മോഹന്‍ എന്ന് പറഞ്ഞാണ് എക്‌സിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലോകത്തിന് മുന്നില്‍ ഭാരതത്തെ തുറന്നുകൊടുത്ത നേതാവാണ് മന്‍മോഹന്‍ സിങ്ങെന്ന് ഭാരതത്തിലെ ജര്‍മനിയുടെ സ്ഥാനപതി ഡോ. ഫിലിപ് അക്കര്‍മാന്‍. ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിനൊപ്പമുള്ള മന്‍മോഹന്‍ സിങ്ങിന്റെ ചിത്രം എക്‌സില്‍ പങ്കുവച്ചാണ് ഫിലിപ് അക്കര്‍മാന്‍ അനുശോചനം രേഖപ്പെടുത്തിയത്.

ദീര്‍ഘ വീക്ഷണമുള്ള യഥാര്‍ത്ഥ രാഷ്‌ട്രീയക്കാരന്‍, അദ്ദേഹം ഭാരതത്തെ ലോകത്തിന് മുന്നില്‍ തുറന്നു കൊടുത്തു. വരും ദശാബ്ധങ്ങളിലേക്കായി രാഷ്‌ട്രത്തിന്റെ ഭാവിയെ രൂപപ്പെടുത്തി. ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിനൊപ്പം ഭാരതവും ജര്‍മനിയുമായി ശക്തമായ നയതന്ത്ര ബന്ധം വളര്‍ത്തിയെടുത്തുവെന്നും ഫിലിപ് അക്കര്‍മാന്‍ എക്‌സില്‍ കുറിച്ചു.

ഭാരതത്തിന് തന്റെ മഹത്തായ പുത്രന്മാരില്‍ ഒരാളെ നഷ്ടമായെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമിദ് കര്‍സായ് പറഞ്ഞു. അഫ്ഗാന്റെ സഖ്യകക്ഷിയും അവിടുത്തെ ജനങ്ങളുടെ സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും ഭാരതത്തിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, ഹമിദ് കര്‍സായ് എക്‌സില്‍ കുറിച്ചു.

ഭൂട്ടാന്‍ പ്രധാനമന്ത്രി, ഷെറിങ് തോബ്‌ഗേ, ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ, മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമദ് നഷീദ്, നേപ്പാളിന്റെ മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ തുടങ്ങി നിരവധി ലോക നേതാക്കള്‍ മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Tags: Manmohan Singhantony blinkentribute to Manmohan Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)
India

കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാതെ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാരകമ്മി കൂട്ടി; ഇപ്പോള്‍ മോദി ആ കരാര്‍ പുതുക്കുന്നു

India

മുംബൈ ഭീകരാക്രമണം; തിരിച്ചടിക്കാത്തത് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന്, യുപിഎ സർക്കാരിന്റെ ബലഹീനത തുറന്ന് കാട്ടി പി.ചിദംബരം

പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)
India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സന്ദർശിച്ചതില്‍ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞെന്ന് യാസീൻ മാലിക്

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.