ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു. കേസില്‍ 2015-ല്‍ വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സ് ചോദ്യം ചെയ്ത് മന്‍മോഹന്‍സിംഗിനു വേണ്ടി സമര്‍പ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്‌റെ ഉത്തരവ്.
2024 ഡിസംബര്‍ 26 നാണ് മന്‍മോഹന്‍സിംഗ് അന്തരിച്ചത്.
സിബിഐ രണ്ട് തവണ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പ്രത്യേക കോടതി അത് തള്ളുകയായിരുന്നു.സമന്‍സിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം.
സിബിഐയുടെ കേസ് ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളാന്‍ വിചാരണ കോടതിക്ക് തക്കതായ കാരണങ്ങളൊന്നുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
















