Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പിന്നില്‍ നിന്ന് കുത്തിയവരുടെ വാഴ്‌ത്തുപാട്ട്

അഡ്വ. വിവേക് പ്രസാദ്byഅഡ്വ. വിവേക് പ്രസാദ്
Dec 24, 2024, 08:47 am IST
inArticle

ഭരണഘടനാ ശില്പിയായ അംബേദ്കറെ ഇന്ന് വാഴ്‌ത്തി പാടുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, മുന്‍കാലത്ത് അദ്ദേഹത്തെ പിന്നില്‍ നിന്നു കുത്തിയവരാണ്. ജാതിചിന്തയ്‌ക്കു അടിമപ്പെട്ടുപോയ നെഹ്റുകോണ്‍ഗ്രസ് എല്ലാ കാലത്തും അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ ശ്രമിച്ചു. ”കോണ്‍ഗ്രസ്പ്രസ്സ്” എന്ന് അംബേദ്കര്‍ തന്നെ വിശേഷിപ്പിച്ച മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുവാനും അടിച്ചമര്‍ത്തുവാനുമാണ് ശ്രമിച്ചത്. 1952 -ല്‍ അംബേദ്കറെ ഭണ്ഡാര നിയോജകമണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തുവാന്‍ നെഹ്റുകോണ്‍ഗ്രസ്സ് മുന്നിട്ടിറങ്ങിയത് ഈ വസ്തുതയെ സാധൂകരിക്കുന്നു. എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും മറികടന്നുകൊണ്ട് അംബേദ്കര്‍ ഉറച്ച ശബ്ദത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജാതിരാഷ്‌ട്രീയത്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഈ കോണ്‍ഗ്രസ്മാധ്യമങ്ങളെ എനിക്ക് നന്നായറിയാം. ഞാന്‍ ഒരു വിലയും അതിനു കല്‍പ്പിക്കുന്നില്ല. ഞാന്‍ ചെയ്യുന്നതിനെയെല്ലാം വിമര്‍ശിക്കുവാനും ഇകഴ്‌ത്തുവാനും ശകാരിക്കുവാനും മാത്രമേ അവര്‍ക്ക് അറിയുകയുള്ളൂ. എന്റെ ഒരു പ്രവൃത്തിയും അവര്‍ക്ക് സ്വീകാര്യമല്ല” (1943 -ല്‍ ഗോവിന്ദ് റാനഡെയുടെ 101 -ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്).

ഭരണഘടനാ നിര്‍മാണ സഭയിലേക്ക് അംബേദ്കറെ തിരഞ്ഞെടുത്തത് ഞങ്ങളാണെന്ന വാദമുഖം ഇന്ന് കോണ്ഗ്രസ് നിരത്തുമ്പോള്‍ മറച്ചുപിടിക്കപ്പെട്ട മറ്റൊരു സത്യമുണ്ട്. അംബേദ്കറുടെ മഹത്വം മനഃപൂര്‍വം കണ്ടില്ലെന്ന് നടിച്ചുകൊണ്ടു നെഹ്റുവും സംഘവും ആദ്യം സമീപിച്ചത് വൈദേശികരായ നിയമജ്ഞരെയായിരുന്നു. ആ നിയമജ്ഞര്‍ തന്നെ 1935 -ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിര്‍മ്മിച്ച അഗ്രഗണ്യനായ അംബേദ്കറെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് എത്രമാത്രം അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ നെഹ്റുവും കൂട്ടരും ശ്രമിച്ചിരുന്നെന്നാണ്. മറുവശത്ത് ഡാങ്കെയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിവന്നിരുന്ന വിഷലിപ്തമായ ജാതിരാഷ്‌ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരമാണ് അംബേദ്കര്‍ നടത്തിവന്നത്. അതിനെ വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ”ഷെഡൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് യാതൊരു ബന്ധവും ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഹനിക്കുന്നതും സ്വേച്ഛാധിപത്യത്തിനു പകരമാകുവാന്‍ സാധിക്കുന്നതുമാണ്. അക്കാരണത്താല്‍ ഞാന്‍ കമ്മ്യൂണിസത്തെ വിശ്വസിക്കുന്നില്ല” (ഡോ. ബാബാ സാഹേബ് അംബേദ്കര്‍ റൈറ്റിങ്സ് ആന്‍ഡ് സ്പീച്ചസ്, വോള്‍.17, പാര്‍ട്ട് 2, പേജ്: 402-406).

അംബേദ്കര്‍ പ്രധാനമായും പരിശ്രമിച്ചിരുന്നത് തന്റെ സമുദായത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈകളില്‍ അകപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ‘Between communists and untouchables, Ambedkar is the barrier’. ഇതില്‍ നിന്ന് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. (പേജ്: 155-156, ഡോ.അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക്ഹിത് പ്രകാശ്).

തിരുത്തല്‍ ശക്തിയായി ബി.ജെ.പി ഇന്ദിരാഗാന്ധിയും നെഹ്റുവും ഭാരത്രത്ന ബഹുമതി കുടുംബസ്വത്താക്കി മാറ്റുന്ന ശ്രമത്തില്‍ ഭരണഘടനാശില്പിയായ അംബേദ്കറെ മനഃപൂര്‍വം മറന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുവാന്‍ പോലും നെഹ്റുകോണ്‍ഗ്രസ് തയ്യാറായില്ല. ഇതിനു തയ്യാറായത് ബി.ജെ.പി പിന്തുണച്ച വി.പി. സിങിന്റെ സര്‍ക്കാര്‍ മാത്രമാണ്. ഈ കാലഘട്ടത്തിലും അംബേദ്കറെ അടിച്ചമര്‍ത്തുവാനുള്ള ഇടത്-കോണ്‍ഗ്രസ് രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ദൃഷ്ടാന്തമാണ് 2012 -ലെ യു.പി.എ ഭരണകാലത്തു അംബേദ്കറെ പരിഹസിച്ചുകൊണ്ടുള്ള N.C.E.R.T പതിനൊന്നാം ക്ലാസ് പാഠപുസ്തകം. ദേശീയ ഐക്യത്തിന്റെ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത് 2015 -ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. മാത്രമല്ല ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശില്‍ പുതുതലമുറക്ക് അംബേദ്കറുടെ മഹത്വത്തെ കുറിച്ച് അറിയാനും മനസ്സിലാക്കുവാനുമായി പഠന ഗവേഷണ കേന്ദ്രം ഇന്ന് നിര്‍മ്മിക്കപ്പെടുന്നു. ”അധഃസ്ഥിത ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ അംബേദ്കര്‍ എന്ന മഹാമാനുഷി ജീവിച്ചിരുന്നതുകൊണ്ട് മാത്രമാണ് പിന്നാക്കകാരനായ എനിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്”, എന്ന നരേന്ദ്ര മോദിയുടെ വാക്കുകളും, പിന്നാക്ക വിഭാഗത്തില്‍ നിന്നും നിരവധി വ്യക്തികള്‍ മോദി ക്യാബിനറ്റില്‍ മന്ത്രിമാരാണെന്നുള്ള വസ്തുതയും, ഭരണഘടനാശില്പിയുടെ ആദര്‍ശങ്ങളെ എത്രമാത്രമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നതെന്നതിന്റെ തെളിവാണ്.

ഇന്ന് അംബേദ്കറെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എത്ര ക്രൂരമായാണ് തങ്ങളുടെ മുന്‍ തലമുറക്കാര്‍ അംബേദ്കറോട് പെരുമാറിയിരുന്നത് എന്ന ചരിത്രം മനസ്സിലാക്കണം. ജെ.എന്‍.യു, ഹൈദരാബാദ്, ദല്‍ഹി യൂണിവേഴ്സിറ്റികളില്‍ ഒരു കൈയില്‍ അംബേദ്കറുടെ ചിത്രവും മറുകൈയില്‍ ദേശവിരുദ്ധ മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ട്, ”ഞാന്‍ ആദ്യമായും അവസാനമായും ഇന്ത്യക്കാരനാണ്” എന്ന് പ്രഖ്യാപിച്ച അംബേദ്കറെ അധിക്ഷേപി
ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഈ വിഷലിപ്ത രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് നാം കണ്ടത്. 1952 -ല്‍ ഇക്കൂട്ടരുടെ ശത്രു അംബേദ്കര്‍ ആയിരുന്നെങ്കില്‍ 2024 -ല്‍ അത് ബി. ജെ. പി ആയി. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് ദേശീയ ധാരയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനും ഇന്‍ഡീ സഖ്യത്തിനും അംബേദ്കര്‍ എന്ന പേര് ഉച്ചരിക്കുവാന്‍ പോലും അര്‍ഹതയില്ല.

Tags: congressDr B R AmbedkarNehru family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

പുതിയ വാര്‍ത്തകള്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.