Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത് തിരിച്ചടിയായി; ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീഴ്ച; വിപണി തിരിച്ചുവരുമെന്ന് വിദഗ്ധര്‍

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിൻറാണ് കുറച്ചത്. ഇതോടെ അമേരിക്കന്‍ ഓഹരി വിപണിയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 10:19 pm IST
inBusiness
യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്‍റെ അധ്യക്ഷന്‍ ജെറോം പവല്‍

യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്‍റെ അധ്യക്ഷന്‍ ജെറോം പവല്‍

മുംബൈ: യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് 0.25 ശതമാനം കുറച്ചത് ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. വെള്ളിയാഴ്ച ഒരു ഘട്ടത്തില്‍ സെന്‍സെക്സ് ഏകദേശം 1200 പോയിന്‍റ് ഇടിഞ്ഞു. 79,335 പോയിന്‍റുണ്ടായിരുന്ന സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 1343 പോയിന്‍റ് വരെ ഇടിഞ്ഞ് 77,874 പോയിന്‍റ് വരെ താഴ്ന്നു. പിന്നീട് അല്‍പം കരകയറി. നിഫ്റ്റി 400 പോയിൻ്റുകൾ ഇടിഞ്ഞു. 23,951.70 എന്ന ലെവലിൽ നിന്നും 23,537 പോയിന്‍റിലേക്ക് എത്തി.

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിൻറാണ് കുറച്ചത്. യുഎസിലെ ധന ഇടപാടുകളെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒന്നാണ് ഫെഢറല്‍ റിസര്‍വ്വിന്റെ പലിശനിരക്ക്. ഇത് 25 ബേസിസ് പോയിന്റെ കുറച്ചതോടെ പലിശനിരക്ക് 4.25 ശതമാനം മുതല്‍ 4.50 ശതമാനം വരെയുള്ള പരിധിയിലായി.നേരത്തെ ഈ പരിധി 4.5 ശതമാനം മുതല്‍ 4.75 ശതമാനം വരെയുള്ള പരിധിയിലായിരുന്നു. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തമ്മില്‍തമ്മില്‍ പണം കടംവാങ്ങുകയും കടം കൊടുക്കുകയും ചെയ്യുമ്പോള്‍ ഈടാക്കുന്ന പലിശനിരക്കാണ് ഇത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്‌ക്കുന്നത്. ഇക്കുറിയും പലിശനിരക്ക് കുറയ്‌ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ കുറച്ചില്ല. കൂടുതല്‍ പണലഭ്യത ഉണ്ടാക്കാനാണ് പലിശ നിരക്ക് കുറയ്‌ക്കുന്നത്. അതോടെ ബാങ്കുകള്‍ കടമെടുക്കാനും കടം കൊടുക്കാനും കൂടുതല്‍ ഉത്സാഹം കാട്ടും. ഇത് ധനകാര്യവിപണിയെ ഉണര്‍ത്തും. പക്ഷെ പ്രതീക്ഷിച്ചത്രയും പലിശ നിരക്ക് കുറയ്‌ക്കാത്തതിനാല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിണക്കത്തിലാണ്.

അതുപോലെ 2025ല്‍ ഇനി രണ്ട് തവണ കൂടി മാത്രമേ പലിശ നിരക്ക് കുറയ്‌ക്കൂ എന്ന് ഫെഡ് റിസര്‍വ്വ് പ്രഖ്യാപിച്ചതും നെഗറ്റീവായി. 2025ല്‍ മൂന്നോ നാലോ തവണ പലിശനിരക്ക് കുറയ്‌ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പനിരക്ക് ആശങ്കയായി തുടരുന്നതായി യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചു. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തില്‍ എത്തിക്കുക എന്നതാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണകരമല്ലെന്നും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പനിരക്ക് ഗണ്യമായി കുറഞ്ഞുവെങ്കിലും ദീര്‍ഘകാല ലക്ഷ്യമായ രണ്ട് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതായി കേന്ദ്രബാങ്ക് അധ്യക്ഷന്‍ ജെറോം പവല്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതോടെ അമേരിക്കന്‍ ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് പൊടുന്നനെ ഇന്ത്യന്‍ ഓഹരികള്‍ വല്ലാതെ ഇടിയാന്‍ കാരണമായത്. ഏകദേശം 16000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വിറ്റൊഴിച്ചത്. “ഡിസംബര്‍ മാസത്തില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ പൊടുന്നനെ അവര്‍ വന്‍തോതില്‍ വിറ്റഴിച്ചത് ലാര്‍ജ് ക്യാപ് (വിപണിമൂല്യം 20000 കോടി രൂപയെങ്കിലും ഉള്ള കമ്പനികളുടെ ഓഹരികള്‍) ഓഹരികള്‍ പോലും ഇടിഞ്ഞു. പക്ഷെ ഈ പ്രതിഭാസം താല്‍ക്കാലികമാണെന്നും കുറഞ്ഞ ഓഹരികള്‍ വീണ്ടും തിരിച്ച് ഉയരും.”- ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറയുന്നു. ഡോളര്‍ ശക്തിപ്പെട്ടതുമൂലം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നിക്ഷേപിക്കാന്‍ വിമുഖത കാട്ടുന്നുണ്ട്. ഇതും താല്‍ക്കാലിക പ്രതിഭാസമാണെന്ന് വിദഗ്ധര്‍ പറയുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികള്‍ നാല് ശതമാനം വരെ ഇടിഞ്ഞു. പൊതുമേഖലാ ബാങ്കുകളും ഐടി രംഗത്തെ ഓഹരികളും മൂന്ന് ശതമാനം വരെ താഴോട്ട് വീണു. ലോഹം, മാധ്യമം, ഓട്ടോ എന്നിവ രണ്ട് ശതമാനം കീഴോട്ട് പോയി. .

കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ മൂലധനം ചെലവഴിക്കാന്‍ പോകുന്നതും മറ്റ് മൂലധന നിക്ഷേപങ്ങളും ഇതിനു പുറമെ കാര്‍ഷികരംഗത്തെ മുന്നേറ്റവും ഇന്ത്യയില്‍ ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം സാമ്പത്തിക പാദത്തിലും (ക്യു3) കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്‌ക്കുമെന്ന് മോട്ടിലാല്‍ ഓസ് വാള്‍ മ്യൂച്വല്‍ ഫണ്ടിന്റെ ഫണ്ട് മാനേജര്‍ സന്തോഷ് കുമാര്‍ സിങ്ങ് പറയുന്നു.

 

Tags: BSESensexIndiansharemarketJeromePowellUSFedReserveFedrateUSInterestrateNSE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.