Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വനിതാ ക്രിക്കറ്റില്‍ കൃഷ്ണഗിരിയുടെ തിലകമായി വയനാടന്‍ പെണ്‍ പെരുമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 09:55 am IST
inCricket

വയനാട്: വനിതാ ക്രിക്കറ്റില്‍ പുതിയൊരു കായിക വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വയനാട്. ദേശീയ ടീമില്‍ സജനയും മിന്നു മണിയും. ജൂനിയര്‍ ടീമില്‍ ജോഷിത.വി.ജെ. സംസ്ഥാന ടീമില്‍ ദൃശ്യയും നജ്‌ലയുമടക്കം വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളില്‍ കളിച്ചു വരുന്ന ഒട്ടേറെ താരങ്ങള്‍. വനിതാ ക്രിക്കറ്റില്‍ കേരളത്തിന്റെ അഭിമാനമാവുകയാണ് വയനാട്.

വയലുകളില്‍ കളി തുടങ്ങി കൃഷ്ണഗിരി സ്‌റ്റേഡിയത്തിലൂടെ വളര്‍ന്ന് ദേശീയ സംസ്ഥാന ടീമുകളില്‍ എത്തി നില്‍ക്കുകയാണ് സജനയും മിന്നുവും, ജോഷിതയും, ദൃശ്യയും, ദര്‍ശനയും മൃദുലയുമെല്ലാം. ഇവര്‍ക്കെല്ലാം പങ്കു വയ്‌ക്കാനുള്ളതാകട്ടെ ഇല്ലായ്‌മകളോട് പൊരുതി മുന്നേറിയ കഥയും. ദേശീയ ടീമില്‍ രണ്ടെങ്കില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ കേരളത്തില്‍ നിന്ന് ഇക്കുറി നാല് താരങ്ങളുണ്ട്. ഇതില്‍ മൂന്ന് പേരും വയനാട്ടില്‍ നിന്നാണ്. സജനയും മിന്നുവും ജോഷിതയും.

2010-11ല്‍ വയനാട് വനിത ക്രിക്കറ്റ് അക്കാദമിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടക്കമിട്ടതോടെയാണ് ക്രിക്കറ്റിലെ വയനാടന്‍ വനിതാ വിപ്ലവത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ താരങ്ങളാണ് വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ദേശീയ സംസ്ഥാന ടീമുകളിലേക്ക് എത്തിയത്. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തോട് ചേര്‍ന്ന് തന്നെയാണ് അക്കാദമിയുടെയും പ്രവര്‍ത്തനം. മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും താമസവും കിറ്റുമെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ലഭ്യമാക്കുന്നു. കെസിഎ കോച്ചുമാരുടെ കീഴില്‍ ആകെ 28 പേരാണ് നിലവില്‍ അക്കാദമിയില്‍ പരിശീലനം നടത്തിവരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരപ ആണ് ജോഷിതയെ പത്ത് ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയത്. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ജോഷിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയതിന് തൊട്ടു പിറകെയാണ് വനിതാ പ്രീമിയര്‍ ലീഗിലേയ്‌ക്കും(ഡബ്ല്യുപിഎല്‍) ജോഷിതയ്‌ക്ക് വിളിയെത്തിയത്. വയനാട് കല്‍പ്പറ്റ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ, വി.ടി. ജോഷിയും എം.പി.ശ്രീജയുമാണ് മാതാപിതാക്കള്‍. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം തുടരുന്നു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ജോഷിത കേരള അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച സജന സജീവന്‍ അവസാന പന്തിലെ സിക്‌സുമായി ആദ്യ മത്സരത്തില്‍ തന്നെ താരമായിരുന്നു. നിലവില്‍ വിന്‍ഡീസിനെതിരെയുള്ള ടി20, ഏകദിന പരമ്പരയ്‌ക്കുള്ള ഭാരത ടീമില്‍ അംഗവുമാണ്. മിന്നുമണിയും ഈ ടീമില്‍ സജനയ്‌ക്കൊപ്പമുണ്ട്. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തല്‍ പിന്തിരിഞ്ഞ് ഓടി ഡൈവ് ചെയ്തുള്ള മിന്നുവിന്റെ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മിന്നു മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 46 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തിരുന്നു മിന്നു.

ദൃശ്യയും ദര്‍ശനയും മൃദുലയും നജ്‌ലയും സീനിയര്‍ വിമന്‍സ് ഏകദിന ടൂര്‍ണ്ണമെന്റില്‍ ഇപ്പോള്‍ കേരളത്തിനായി കളിച്ചുകൊണ്ടിരിക്കുന്നു. ഓപ്പണറായ ദൃശ്യ കഴിഞ്ഞ ദിവസം 88 റണ്‍സുമായി നാഗാലാന്റിനെതിരെയുള്ള വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഇതിനു പുറമെ ഹൈദരാബാദിനെതിരെ സെഞ്ച്വറിയും ഉത്തരാഖണ്ഡിനെതിരെ നേടിയ വിജയത്തിലടക്കം മികച്ച പ്രകടനവും കാഴ്ച വച്ചിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഇത് വരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ പത്ത് താരങ്ങളിലൊരാള്‍ ദൃശ്യയാണ്. ഇതേ ടൂര്‍ണ്ണമെന്‍ില്‍ നജ്‌ലയും ശ്രദ്ധേയ പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിത ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു നജ്‌ല. ലോകകപ്പിന് മുന്നോടിയായി നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനെ നയിച്ചതും നജ്‌ലയായിരുന്നു. കൊളവയലിലെ വാസുദേവന്‍ ഷീജ ദമ്പതിമാരുടെ മകളാണ് ദൃശ്യ. ജൂനിയര്‍ തലം മുതല്‍ വിവിധ ഏജ് കാറ്റഗറികളിലായി കേരളത്തിന് വേണ്ടി കളിക്കുന്ന താരങ്ങളാണ് ദര്‍ശന മോഹനും വി എസ് മൃദുലയും. മാനന്തവാടി ചോലവയലിലെ മോഹനന്റെയും മീനാക്ഷിയുടെയും മകളാണ് ദര്‍ശന. കുപ്പാടിയിലെ സുരേഷ് സുധ ദംമ്പതിമാരുടെ മകളാണ് മൃദുല. ദേശീയ ടീമെന്ന സ്വപ്‌നത്തിലേക്കാണ് ഇരുവരും പൊരുതിക്കൊണ്ടിരിക്കുന്നത്.

Tags: cricketKrishnagiriWomen's cricketWayanad girl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.