Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കൊലപാതകിക്ക് കയ്യടിക്കുന്ന പൊതുജനത്തെ കണ്ടിട്ടുണ്ടോ..? അതും ജനാധിപത്യ രാജ്യത്ത്…!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 09:03 pm IST
inSocial Trend

അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ സി.ഇ.ഒ ബ്രയാന്‍ തോംസണ്‍ ന്യൂയോര്‍ക്കില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ്
വെടിയേറ്റ് കൊല്ലപ്പെടുന്നത് രണ്ടാഴ്‌ച്ച മുൻപാണ്.

കഴിഞ്ഞ ദിവസം കൊലയാളി പിടിയിലായി. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രൈം സീനില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ടയുടെ ഷെല്‍ കേസിങ്ങുകളിൽ ഇംഗ്ലീഷില്‍ ഡിലേയ്, ഡിനൈ, ഡിഫന്‍ഡ് (Delay, Deny, Defend) എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ നിഷേധിക്കാനായി ഉപയോഗിക്കുന്നതാണ് ഈ ത്രീ-‘ഡി’ രീതി.

ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെട്ട് ദുരിതമനുഭവിക്കേണ്ടി വന്നതിന്റെ പ്രതികാരമാണ് ഇൻഷുറൻസ് കമ്പനിയുടെ തലവനെ കൊല്ലാൻ ഉള്ള തന്നെ പ്രേരിപ്പിച്ചത് എന്നാണ് കൊലപാതകം നടത്തിയ
‘ലൂയീജി’ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പരിഷ്കൃത സമൂഹം എന്ന് കരുതുന്ന അമേരിക്കൻ ജനത എന്തിന് കൊലപാതകം നടത്തിയ ലൂയീജിക്ക് വേണ്ടി കയ്യടിക്കുന്നു എന്ന് ചോദിച്ചാൽ,
പതിവായി ക്ലെയിമുകള്‍ നിഷേധിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ വലിയ ജനരോഷമുണ്ട്.

അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും ക്ലെയിമുകള്‍ നിഷേധിക്കപ്പെടാറുണ്ട്. കൂടുതല്‍ ക്ലെയിമുകള്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി റിവാര്‍ഡുകള്‍ നല്‍കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇനി ക്ലെയിം അനുവദിച്ചാല്‍ കോ-പേ എന്ന പേരില്‍ രോഗി ആശുപത്രിക്കും ഡോക്ടര്‍ക്കും ഒരു വലിയ തുക നല്‍കേണ്ടി വരും. അതിന്റെ ബാക്കി മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കൂ.

അമേരിക്കയിലെ ആശുപത്രി ബില്ലുകള്‍ സാധാരണക്കാരെയും ഇടത്തരക്കാരെയും വലിയ കടക്കെണിയിലാണ് കൊണ്ടെത്തിക്കുന്നത്. അപ്പോൾ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന രോഷം മനസിലാക്കാവുന്നതേ ഉള്ളൂ.

ഇന്ത്യയിലും ഇപ്പോൾ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം മനസിലാക്കി ആളുകൾ കൂടുതലായി ഇൻഷുറൻസ് എടുക്കുന്നു. അതേസമയം ഇന്ത്യയിലും ആരോഗ്യ ഇൻഷുറൻസ് എന്തെങ്കിലും ഒക്കെ കാര്യങ്ങൾ പറഞ്ഞ് നിഷേധിക്കുന്നത് ഇപ്പോൾ കൂടുതൽ ആണ്.

സാധാരണക്കാർക്ക് മനസിലാകാത്ത വാക്കുകൾ ഒക്കെ ആകും ഇൻഷുറൻസ് പോളിസി എടുക്കുന്ന ഫോമിൽ ഉണ്ടാകുക. ആരാണ് ഇതൊക്കെ വായിച്ചു നോക്കുന്നത്..? വായിച്ചാൽ തന്നെ ഇതൊക്കെ എത്ര പേർക്ക് മനസിലാകും..?

ഇൻഷുറൻസ് കമ്പനികളുടെ ലാഭം എന്നത് ക്ലയിംസ് നിഷേധിക്കുമ്പോൾ കിട്ടുന്നതാണ്. അതുകൊണ്ട് അവർ ക്ലയിംസ് നിഷേധിക്കാൻ എന്തെങ്കിലും ഒക്കെ കാരണം കണ്ടെത്തും.

ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും വേണ്ടത് തന്നെയാണ്. അതേസമയം സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് ക്ലെയിം നിഷേധിക്കൽ അടക്കം വലിയ തട്ടിപ്പുകൾ ഈ രംഗത്ത് നടക്കുന്നുമുണ്ട്.

ഇൻഷുറൻസ് പോളിസി ബോണ്ടുകൾ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ തന്നെ വേണം ഇഷ്യൂ ചെയ്യാൻ. ഇപ്പോൾ അങ്ങനെ ഒരു നിബന്ധന ഒന്നുമില്ല.

നമ്മൾ എടുക്കുന്ന പോളിസിയെ കുറിച്ചും, അതിന്റെ features, ഏതൊക്കെ അസുഖങ്ങൾ കവർ ചെയ്യും, ചെയ്യില്ല, വെയ്റ്റിംഗ് പീരിയഡ് എല്ലാം പോളിസി ബോണ്ടിൽ നിന്ന് തന്നെ മനസിലാക്കണം.

ബാങ്കിൽ നിന്ന് അല്ലെങ്കിൽ ഇൻഷുറൻസ് ഏജന്റ് പറയുന്നത് അതുപോലെ ഒരിക്കലും വിശ്വസിക്കരുത്. പോളിസി എടുക്കും മുൻപ് നമുക്ക് ആ സമയത്ത് ഉള്ള അസുഖങ്ങൾ, കഴിക്കുന്ന മരുന്നുകൾ എല്ലാം കൃത്യമായി പറയുക മാത്രമല്ല, ആ വിവരങ്ങൾ വ്യക്തമായി പോളിസി ബോണ്ടിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഇന്നത്തെ കാലത്ത് ഒരു പനി വന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ പോലും സാധാരണ കുടുംബങ്ങൾ സാമ്പത്തീകമായി തകരും. അതുകൊണ്ട് ഇൻഷുറൻസ് നിർബന്ധമായും എടുക്കണം. അതേസമയം നമ്മൾ എടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് വ്യക്തമായ അറിവും നമുക്ക് ഉണ്ടാകണം. നമ്മുടെ അജ്ഞത മുതലെടുത്ത് ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിക്കുന്നത് ഒരു പരിധിവരെ തടയാൻ ഇതുവഴി കഴിയും.

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചാൽ ഇൻഷുറൻസ് ഓമ്പുഡ്‌സ്മാന് അടക്കം പരാതി കൊടുക്കാനും ഇന്ത്യയിൽ സാധിക്കും. അമേരിക്കയിലെത് പോലെ വലിയ തോതിൽ ഉള്ള ഊഡായിപ്പുകൾ ഇന്ത്യയിൽ ഇല്ല എങ്കിലും, ഇന്ത്യയിലും ഇൻഷുറൻസ് കമ്പനികൾ മനഃപൂർവം ക്ലെയിം നിഷേധിക്കൽ അടക്കം നടത്തുന്നത് കൊണ്ട് ജാഗ്രത പാലിക്കുക തന്നെ വേണം പെൻഷൻകാർ

Tags: Brian ThompsonCEO of health insurer UnitedHealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.