Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് ഇരുപത്തിമൂന്ന് കിലോ കഞ്ചാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 10:29 am IST
in Thrissur

ചാലക്കുടി:ഇരുപത്തിമൂന്ന് കിലോ കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ പിടിയില്‍.

വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുവെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മക്ക് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലയിലെ പ്രധാന സഞ്ചാര പാതകള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകപരിശോധനകള്‍ക്കിടയില്‍ ചാലക്കുടി ഡിവൈഎസ് പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ കൊടകരയില്‍ ദേശീയപാതയോട് ചേര്‍ന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടയാളില്‍ നിന്നും ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി. അന്‍പതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ ഷാജി എന്ന പൂപ്പത്തി ഷാജി (66 വയസ്)യാണ് പിടിയിലായത്. ഇയാള്‍ക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒറീസയില്‍ നിന്നും ട്രെയിന്‍മാര്‍ഗ്ഗവും ബസ് മാര്‍ഗ്ഗവും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കൊടകരയില്‍ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നില്‍ക്കവേയാണ് ഷാജിയെ പോലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഷോള്‍ഡര്‍ ബാഗും മറ്റൊരു വലിയ ബാഗുമായി നില്‍ക്കുകയായിരുന്നു ഇയാള്‍. പോലീസിനെകണ്ട് ബാഗുകളുമായി ഒളിക്കാന്‍ ശ്രമിച്ചതാണ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്.

കുപ്രസിദ്ധ ലഹരിവ്യാപാരിയായ ബോംബെതലയന്‍ ഷാജിയുടെ അടുത്ത സുഹൃത്തും ലഹരിക്കടത്തില്‍ കൂട്ടാളിയുമാണ് പൂപ്പത്തി ഷാജി. തുടര്‍ച്ചയായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉള്‍പ്പെട്ട കേസുകളിലെ പ്രതിയായ ബോംബെ തലയന്‍ ഷാജിയെ അടുത്തയിടെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

തൃശ്ശൂര്‍ റൂറല്‍ ജില്ലയില്‍ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലിലാക്കിയത്. ഇരുപത്തിരണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയോടൊപ്പം പിടിയിലായതിനെ തുടര്‍ന്ന് ഇയാളെഏഴര വര്‍ഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ ശിക്ഷാവിധിപ്രകാരം കുറച്ചുനാള്‍ ജയിലില്‍ കിടന്ന ശേഷം അപ്പീല്‍ ജാമ്യത്തിലിറങ്ങി വീണ്ടും ബോംബെ തലയന്‍ ഷാജിക്കൊപ്പം കഞ്ചാവ് കടത്തലില്‍ വ്യാപൃതനാവുകയായിരുന്നു.

Tags: arrestedchalakkudyganja caseNotorious drug trafficker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

News

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

India

ബംഗാളില്‍ ബിജെപി പണി തുടങ്ങി; മമതയുടെ അനുയായിയായ മുന്‍ തൃണമൂല്‍ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

Kerala

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പുതിയ വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

ഓപ്പറേഷന്‍ തൂഫാന്‍: രാത്രി 11ന് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ട- കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.