Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കും സ്ത്രീകളും

സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം: 2017-18 മുതല്‍ 2022-23 വരെയുള്ള ആനുകാലിക തൊഴില്‍ശക്തി സര്‍വേയുടെ വിശകലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 09:42 am IST
in Main Article

ഡോ. ഷാമിക രവി
(പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം)
ഡോ. മുദിത് കപൂര്‍
(ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അസോസിയേറ്റ് പ്രൊഫസര്‍)

സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്റെയും സമഗ്രതയുടെയും സുപ്രധാന സൂചകമാണ്. 2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്തവുമായി ബന്ധപ്പെട്ട സര്‍വേയില്‍ സമീപകാല പ്രവണതകള്‍, വൈവാഹിക നിലയുടെയും രക്ഷാകര്‍തൃത്വത്തിന്റെയും സ്വാധീനം, പ്രായവും ലിംഗഭേദവും അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ എന്നീ മൂന്നു വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2017-18 മുതല്‍ 2022-23 വരെ 2.5 ദശലക്ഷത്തിലധികം പേരെയാണ് ആനുകാലിക തൊഴില്‍ ശക്തി സര്‍വേയില്‍ (PLFS) ഭാഗമാക്കിയത്.

ദേശീയതലത്തില്‍, ഗ്രാമീണ സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് 24.6 ശതമാനത്തില്‍ നിന്ന് 41.5ശതമാനമായി ഉയര്‍ന്നുവെന്ന് പഠനം കണ്ടെത്തുന്നു. നഗരപ്രദേശത്തിലിത് 20.4 ശതമാനത്തില്‍ നിന്ന് 25.4 ശതമാനമായാണ് ഉയര്‍ന്നത്. സംസ്ഥാനങ്ങളിലെ ഗണ്യമായ വ്യതിയാനങ്ങളും പഠനത്തില്‍ നിരീക്ഷിച്ചു. ഝാര്‍ഖണ്ഡിലെയും ബിഹാറിലെയും ഗ്രാമീണ മേഖല യഥാക്രമം -233 ശതമാനം, -6 മടങ്ങ് എന്ന നിലയില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. നാഗാലാന്‍ഡ് പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ശ്രദ്ധേയമായ വര്‍ധന രേഖപ്പെടുത്തി (15.7 ശതമാനം മുതല്‍ 71.1ശതമാനം വരെ). നഗരമേഖലകള്‍ മൊത്തത്തില്‍ മിതമായ വര്‍ധനയ്‌ക്കു സാക്ഷ്യം വഹിച്ചു. ഗുജറാത്തിലെ നഗരമേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ചയും (16.2 ശതമാനം മുതല്‍ 26.4 ശതമാനം), തമിഴ്നാടിന്റെ നഗരമേഖലകള്‍ നേരിയ തോതിലുള്ള മാറ്റങ്ങളും (27.6 ശതമാനം മുതല്‍ 28.8 ശതമാനം വരെ) പ്രകടമായി.

വൈവാഹിക നിലയുടെയും രക്ഷാകര്‍തൃത്വത്തിന്റെയും സ്വാധീനവും കാണാം. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് വര്‍ധിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് നഗരപ്രദേശങ്ങളേക്കാള്‍ വലിയ നേട്ടം കണ്ടത്. അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ വിവാഹിതരായ സ്ത്രീകള്‍ ഉയര്‍ന്ന പങ്കാളിത്ത വളര്‍ച്ച പ്രകടമാക്കി. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍. ഉത്തരേന്ത്യയില്‍ പഞ്ചാബിലും ഹരിയാനയിലും സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് കുറവായിരുന്നു. ബിഹാറിന്റെ ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ വിവാഹിതരായ സ്ത്രീകള്‍ ശ്രദ്ധേയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാഗാലാന്‍ഡിലെയും അരുണാചല്‍ പ്രദേശിലെയും ഗ്രാമീണമേഖല വളര്‍ച്ചയില്‍ മുന്നിലെത്തിയപ്പോള്‍ നഗരപ്രദേശങ്ങളില്‍ മിതമായ വര്‍ധനയാണുണ്ടായത്. പടിഞ്ഞാറന്‍-തെക്കന്‍ സംസ്ഥാനങ്ങളില്‍, ഗ്രാമപ്രദേശങ്ങള്‍ എല്‍എഫ്പിആറില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. അതേസമയം നഗരപ്രദേശങ്ങളില്‍ മിതമായ വര്‍ധനയുമുണ്ടായി. ആന്ധ്രാപ്രദേശില്‍ നഗരങ്ങളിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് കുട്ടികളുള്ളവരുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

പ്രായവും ലിംഗവ്യത്യാസങ്ങളും എങ്ങനെ ബാധിക്കുന്നുവെന്നും പഠനം വിലയിരുത്തുന്നു. 30-40 വയസിനിടയില്‍ ഉച്ചസ്ഥായിയിലെത്തുകയും അതിനുശേഷം കുത്തനെ കുറയുകയും ചെയ്യുന്ന തരത്തിലാണ് സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരുടെ എല്‍എഫ്പിആര്‍ 30-50 വയസ്സ് മുതല്‍ ഉയര്‍ന്ന നിലയില്‍ (100 ശതമാനം) തുടരുകയും അതിനുശേഷം ക്രമേണ കുറയുകയും ചെയ്യുന്നു.

വൈവാഹിക നില സ്ത്രീ-പുരുഷന്മാരുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കിനെ സാരമായി ബാധിക്കുന്നു. വിവാഹിതരായ പുരുഷന്മാര്‍ സ്ഥിരമായി ഉയര്‍ന്ന നിരക്ക് പ്രകടിപ്പിക്കുന്നു. അതേസമയം വിവാഹം സ്ത്രീകളുടെ എല്‍എഫ്പി
ആര്‍ കുറയ്‌ക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു; പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാന്നിധ്യം സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കിനെ സാരമായി ബാധിക്കുന്നു; പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളില്‍ (20-35 വയസ്സ്). നഗരപ്രദേശങ്ങളില്‍ ഇതു കൂടുതല്‍ ശക്തമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കില്‍ രാജ്യം ഗണ്യമായ വര്‍ധനയ്‌ക്കാണു സാക്ഷ്യം വഹിച്ചത്. ഗ്രാമീണ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളായ മുദ്ര വായ്‌പകള്‍, ‘ഡ്രോണ്‍ ദീദി’ പദ്ധതി, ദീനദയാല്‍ അന്ത്യോദയ യോജനയ്‌ക്ക് കീഴിലുള്ള സ്വയംസഹായസംഘങ്ങള്‍ എന്നിവ ഈ വളര്‍ച്ചയ്‌ക്ക് കാരണമായി. ഈ പരിപാടികളുടെ സ്വാധീനം വിലയിരുത്തുന്നതിനും സ്ത്രീകളുടെ എല്‍എഫ്പിആറിലെ അന്തര്‍-സംസ്ഥാന, ഗ്രാമ-നഗര അസമത്വങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നതും പ്രബന്ധം ഉയര്‍ത്തിക്കാട്ടുന്നു.

Tags: women empowermentLabor force participation rateDr. Shamika RaviDr. Mudit Kapoorwomen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.