Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അച്ഛനമ്മമാരുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണം’; സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ കുട്ടികള്‍ ബോധവാന്മാരെന്ന് സര്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 06:44 am IST
inIndia

ന്യൂദല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ മുതിര്‍ന്നവരേക്കാള്‍ ബോധവാന്മാരാണ് കുട്ടികളെന്ന് സര്‍വെ. കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളും ചര്‍ച്ചയാകുന്ന സമയത്താണ് ഇതില്‍ നിന്ന് വ്യത്യസ്തമായൊരു കണ്ടെത്തല്‍. സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ വിവോ സംഘടിപ്പിച്ച സര്‍വേയിലാണ് ഇത് വെളിപ്പെട്ടിരിക്കുന്നത്.

ഭാരതത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന്റെ വിപരീത ഫലങ്ങളെ കുറിച്ച് അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ ധാരണയുള്ളത് കുട്ടികള്‍ക്കാണ് എന്നാണ് സര്‍വേ ഫലം പറയുന്നത്. സര്‍വേയുടെ ഭാഗമായ കുട്ടികളില്‍ പത്തില്‍ എട്ട് പേരും അച്ഛനമ്മമാരുടെ ഫോണ്‍ ശീലങ്ങള്‍ നിയന്ത്രിക്കുന്നതിന് പാരന്റല്‍ കണ്‍ട്രോള്‍ വേണമെന്ന് വാദിക്കുന്നവരാണെന്നും ഇംപാക്ട് ഓഫ് സ്മാര്‍ട്ട്ഫോണ്‍ ഓണ്‍ പാരന്റ്-ചൈല്‍ഡ് റിലേഷന്‍ഷിപ്പ് എന്ന സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അച്ഛനമ്മമാര്‍ ദിവസവും അഞ്ച് മണിക്കൂര്‍ നേരം സ്മാര്‍ട്ട്ഫോണില്‍ സമയം ചെലവഴിക്കുമ്പോള്‍ കുട്ടികള്‍ നാല് മണിക്കൂര്‍ നേരം സമയം ചിലവഴിക്കുന്നു. തങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാന കാരണം സ്മാര്‍ട്ട്ഫോണ്‍ ആണെന്നാണ് 73% അച്ഛനമ്മമാരും 69% കുട്ടികളും പറയുന്നത്. ആളുകള്‍ പരസ്പരം തമ്മില്‍ ഇടപഴകേണ്ട അവധിക്കാലം, ആഘോഷങ്ങള്‍, യാത്രകള്‍ പോലെയുള്ള സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണ് മൂന്നില്‍ രണ്ട് അച്ഛനമ്മമാരും കുട്ടികളും. അതിന്റെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിലേക്ക് പഠനത്തിന്റെ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നുവെന്ന് വിവോ ഇന്ത്യയുടെ കോര്‍പറേറ്റ് സ്ട്രാറ്റജി മേധാവി ഗീതാജ് ചന്നാന പറഞ്ഞു.

അച്ഛനമ്മമാര്‍ക്കായി ഒരു സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പന ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് ഗെയിമുകള്‍, വിനോദം, സോഷ്യല്‍ മീഡിയ ആപ്പുകള്‍ എന്നിവയ്‌ക്ക് പകരം കോളിങ്, ക്യാമറ, മെസേജിങ് സൗകര്യങ്ങള്‍ തുടങ്ങിയവ മാത്രമുള്ള ഫോണുകള്‍ മതിയെന്നായിരുന്നു 94 ശതമാനം കുട്ടികളുടെയും മറുപടി. കുടുംബത്തിനും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഫോണ്‍ ആവശ്യമില്ലെന്നാണ് 77 ശതമാനം കുട്ടികള്‍ പറയുന്നത്. 76 ശതമാനം പേരും ഇത്തരം അവസരങ്ങളില്‍ ഫോണ്‍ ഓഫ് ആക്കി വയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

ആറാമത് സ്വിച്ച് ഓഫ് കാമ്പയിനിന്റെ ഭാഗമായാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ വിവോ സൈബര്‍ മീഡിയ റിസര്‍ച്ചുമായി സഹകരിച്ച് ഈ പഠനം നടത്തിയത്.

Tags: childrenSmartphone'Parents' phone useSmart phone use in children
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.