Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാ കുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 10:19 am IST
in India

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ ഭക്തരുടെ സൗകര്യത്തിനായി 3,000 സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കുംഭ മേളയ്‌ക്കായുള്ള റെയിൽവേയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രി വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ട്രെയിനില്‍ യാത്ര ചെയ്‌തു. കുംഭ മേളയുമായി ബന്ധപ്പെട്ട് 2 കോടിയോളം യാത്രക്കാർ ട്രെയിനിൽ നഗരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

പ്രയാഗ്‌രാജിലെ നോർത്ത് ഈസ്‌റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ എന്നിവയുടെ കീഴിലുള്ള നിരവധി സ്‌റ്റേഷനുകൾ മന്ത്രി പരിശോധിച്ചു. ഗംഗ നദിക്ക് മുകളിൽ നിർമ്മിച്ച പുതിയ പാലവും പരിശോധിച്ചതായി മന്ത്രി അറിയിച്ചു. പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉദ്ഘാടനം ചെയ്യുമെന്ന് അശ്വിനി വൈഷ്‌ണവ് അറിയിച്ചു.

മൊബൈൽ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റ് സിസ്‌റ്റം) പ്രയാഗ്‌രാജിൽ ആദ്യമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പുരിയിലെ രഥയാത്രയിലും ഈ സംവിധാനം ഉപയോഗിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

‘മഹാ കുംഭമേളയ്‌ക്കായി പ്രയാഗ്‌രാജ് – വാരണാസി റൂട്ടിലെ റെയിൽവേ ട്രാക്ക് ഇരട്ടിയാക്കി. ഫഫാമൗ-ജങ്ഹായ് സെക്ഷൻ ഇരട്ടിയാക്കി. ഝാൻസി, ഫാഫമൗ, പ്രയാഗ്‌രാജ്, സുബേദർഗഞ്ച്, നൈനി, ചിയോകി സ്‌റ്റേഷനുകളിൽ രണ്ടാമത്തെ പ്രവേശന കവാടം നിർമ്മിച്ചു.

എല്ലാ സ്‌റ്റേഷനുകളിലും ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. അത് പ്രയാഗ്‌രാജ് സ്‌റ്റേഷനിലെ മാസ്‌റ്റർ കൺട്രോൾ റൂമിലേക്ക് തത്സമയ ഫീഡുകൾ അയയ്‌ക്കും. മഹാ കുംഭ് നഗറിൽ നിന്നുള്ള സിസിടിവി ക്യാമറ ഫീഡും മാസ്‌റ്റർ കൺട്രോൾ റൂമിൽ സ്വീകരിക്കും.’- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

പ്രയാഗ്‌രാജിലെ വിവിധ സ്‌റ്റേഷനുകളിലായി 48 പ്ലാറ്റ്‌ഫോമുകൾ കൂടാതെ 23-ലധികം ഹോൾഡിങ് ഏരിയകൾ നിർമ്മിച്ചതായും മന്ത്രി പറഞ്ഞു. 21 അടി മേൽപ്പാലങ്ങൾ നിർമ്മിക്കുകയും 554 ടിക്കറ്റിംഗ് കിയോസ്‌കുകൾക്കായി ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 5,000 കോടിയിലധികം രൂപയാണ് മഹാ കുംഭമേളയ്‌ക്കായുള്ള ഒരുക്കങ്ങൾക്കായി ചെലവഴിച്ചതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

ജനുവരി 13-ന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാ കുംഭമേള ഫെബ്രുവരി 26-ന് മഹാശിവരാത്രിയിലാണ് സമാപിക്കുക.

Tags: indian railwayAshwini VaishnawMahakumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.