Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ആയമാരായാല്‍ പോരാ, അമ്മമാരാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 09:38 am IST
inEditorial

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ആയമാര്‍ മുറിവേല്‍പിച്ചത് ഒറ്റപ്പെട്ട സംഭവമെന്നാണ് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി പറയുന്നത്. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് ഉള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നുമാണ് ന്യായം. ഡിവൈഎഫ്ഐ നേതാവായ സെക്രട്ടറി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം തൈക്കാടുള്ള ഈ ശിശുക്ഷേമ സമിതി സിപിഎം നിയന്ത്രണത്തിലുള്ള അധോലോകം ആയിട്ട് നാളേറെയായി. കുട്ടി സഖാക്കന്മാരെ കുത്തി നിറച്ച് സര്‍ക്കാര്‍ പണം കയ്യിട്ടുവാരാന്‍ അവസരം നല്‍കുന്ന സ്ഥാപനമായി ഇത് തകര്‍ന്നു. അഴിമതികളില്‍ പെട്ടവരും കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചവരും കുട്ടിയെ വിറ്റവരും ഒക്കെ ഭരണസമിതിയിലിലും ജീവനക്കാരായും ഉള്ള സ്ഥാപനം. മുഴുവന്‍ പേരും സിപിഎമ്മിന്റെ ശിപാര്‍ശയില്‍ കയറിപ്പറ്റിയവര്‍. സിപിഎമ്മിന്റെ പോഷക സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നതും.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് മൂന്ന് ആയമാര്‍ ചെയ്ത അതി ക്രൂരതയാണ് പുതിയതായി പുറത്തു വന്നിരിക്കുന്നത്. കിടക്കയില്‍ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് വിവാഹ വേദിയില്‍ വെച്ചാണ് പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അതുകേട്ട് ആസ്വദിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്നവര്‍ തയ്യാറായില്ല. വിവരം ഒരാഴ്ചയോളം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാന്‍ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി വന്ന പുതിയ ആയയാണ് കുളിപ്പിക്കുമ്പോള്‍ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചത്. അതാണ് നിര്‍ണ്ണായകമായത്. സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന കാര്യം കുട്ടി പറഞ്ഞതോടെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. അതോടെയാണ് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി നല്‍കിയ പട്ടികയില്‍ നിന്ന് നിയമിതരായ താല്‍ക്കാലിക ആയമാരാണ് മൂവരും. അതുകൊണ്ടുതന്നെ പാര്‍ട്ടിയാണ് ഒന്നാം പ്രതി.

സിപിഎം നേതാവിന്റെ മകള്‍ക്ക് അവിഹിത ഗര്‍ഭത്തിലുണ്ടായ കുട്ടിയെ അന്യ സംസ്ഥാനത്തെ ദമ്പതികള്‍ക്ക് കൈമാറിയത് വിവാദമായതാണ്. കൊലപാതകക്കേസിലെ പ്രതിയായിരുന്ന ശിശുക്ഷേമ സമിതിയില്‍ ജീവനക്കാരന്‍ ജയിലില്‍ കിടന്ന കാലയളവ് സര്‍വീസായി കണക്കാക്കി ചട്ടം മറികടന്ന് പ്രമോഷന്‍ നല്കാന്‍ സിപിഎമ്മിന് മടിയുണ്ടായിരുന്നില്ല. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷററെ ബാലസംഘം ജില്ലാകണ്‍വീനര്‍ സ്ഥാനത്ത് നിന്നു സിപിഎം നീക്കിയത് ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമായ പെണ്‍കുട്ടിയുടെ പരാതിയിലായിരുന്നു. എന്നിട്ടും ശിശുക്ഷേമ സമിതി ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയില്ല. കുട്ടികളുടെ അവകാശ സംരക്ഷണരംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കാണ് ശിശുക്ഷേമ സമിതിയില്‍ അംഗത്വം ലഭിക്കുന്നത്. ബാലസംഘത്തിന്റെ പ്രവൃത്തി പരിചയത്തിലാണ് സിപിഎം നേതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ തുടരുന്നത്. ബാലസംരക്ഷണം അവകാശപ്പെടുന്ന നിരവധി കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ മറവില്‍ വിദേശത്തു നിന്ന് കോടികള്‍ സമ്പാദിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ ഓഡിറ്റ് നടത്താന്‍ ഇടത് പക്ഷ മഹിളാ അസോസിയേഷന് കീഴിലുള്ള സുശീല ഗോപാലന്‍ പഠനകേന്ദ്രത്തെ ഏല്‍പ്പിക്കുകയും അരക്കോടി രൂപ നല്‍കുകയും ചെയ്തത് അടുത്ത കാലത്താണ്.

കേരളത്തില്‍ കുട്ടികളോടു കാണിക്കുന്ന പെരുമാറ്റത്തിന്റെ അതിരുകടന്ന പൈശാചികത തന്നെയാണ് ഈ സംഭവം. ആയമാര്‍ കാണിച്ച ക്രൂരത കേരള സമൂഹത്തില്‍ ബാലനീതി നിയമത്തെ വെല്ലുവിളിക്കുന്നതാണ്. നിയമം മൂലം കുട്ടികള്‍ സുരക്ഷിതരാണെങ്കിലും കുട്ടികള്‍ക്ക് കരയാന്‍ മാത്രമേ കഴിയുന്നുള്ളു. പുഞ്ചിരിക്കേണ്ട ബാലൃത്തിന് നേരേ നിരന്തരം ക്രൂരമായ അക്രമം പെരുകി കൊണ്ടിരിക്കുന്നു. ദേശീയ തലത്തില്‍ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള കേരളത്തിലാണ് ബാലപീഡനങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഇക്കാര്യത്തിലും ഒന്നാമതാക്കുന്നവരെ ശപിച്ചതുകൊണ്ടുമാത്രം കാര്യമില്ല. തുറന്നു കാട്ടണം.

Tags: ThiruvananthapuramChild Welfare CommitteeTwo-and-a-half-year-old girl molested
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.