Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരിത്രത്തില്‍ ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടാകില്ല; മഹായുതി സുനാമിയില്‍ ഉദ്ധവും പവാറും രാഹുലും ഒലിച്ചുപോയി

ചരിത്രത്തില്‍ ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ സുനാമിയില്‍ ഉദ്ധവ് താക്കറെയും ശരത് പവാറും രാഹുല്‍ ഗാന്ധിയും ഒലിച്ചുപോവുകയായിരുന്നു പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 10:10 pm IST
inIndia

മുംബൈ: ചരിത്രത്തില്‍ ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ സുനാമിയില്‍ ഉദ്ധവ് താക്കറെയും ശരത് പവാറും രാഹുല്‍ ഗാന്ധിയും ഒലിച്ചുപോവുകയായിരുന്നു പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം. ഒരൊറ്റ പ്രതിപക്ഷപാര്‍ട്ടിക്കും 29 സീറ്റുകള്‍ നേടാന്‍ കഴിയാത്തതിനാലാണ് ഈ ദുരവസ്ഥ.

ഇതിന് മുന്‍പ് 1962ലും 1967ലും മാത്രമാണ് മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാതിരുന്നത്. അന്ന് കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം സീറ്റുകള്‍ നേടി വിജയിക്കുകയായിരുന്നു.

നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കണമെങ്കില്‍, ആ പാര്‍ട്ടിക്ക് ആകെ നിയമസഭാഅംഗബലത്തിന്റെ പത്ത് ശതമാനം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. മഹാരാഷ്‌ട്ര നിയമസഭയുടെ ആകെ അംഗബലം 288 ആണ്. പ്രതിപക്ഷത്തെ ഏതെങ്കിലും പാര്‍ട്ടിക്ക് 29 സീറ്റെങ്കിലും (ആകെ സീറ്റുകളുടെ പത്ത് ശതമാനം) ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയൂ. എന്നാല്‍ ഇക്കുറി പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിനോ, ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്കോ, ശരത് പവാറിന്റെ എന്‍സിപിയ്‌ക്കോ 29 അംഗങ്ങളെ വിജയിപ്പിച്ചെടുക്കാനായില്ല. കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് 20 സീറ്റുകളും ശരത് പവാറിന്റെ എന്‍സിപിക്ക് 10 സീറ്റുകളും മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.

ജനകീയ നേതാക്കള്‍ നിലംപൊത്തി

ജനകീയനായ കോണ്‍ഗ്രസ് നേതാവ് നാനാ പടോളെയ്‌ക്ക് പോലും വെറും 288 വോട്ടുകള്‍ക്കാണ് വിജയിക്കാനായത്. മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകന്‍ ധീരജ് ദേശ് മുഖ് ലത്തൂര്‍ റൂറലില്‍ തോറ്റു. പൃഥ്വിരാജ് ചവാര്‍ കാരാട് സൗത്തില്‍ തോറ്റു. കോണ്‍ഗ്രസ് നേതാവ് തോറാട്ട് പോലും പരാജയപ്പെട്ടു. യഷോമിത താക്കൂര്‍ തിയോസ സീറ്റില്‍ തോറ്റു.

സ്ത്രീവോട്ടര്‍മാരുടെ നിശ്ശബ്ദ വിപ്ലവം

ഭരണവിരുദ്ധ വികാരം, മറാത്ത ജാതിക്കലാപം, ഗ്രാമീണര്‍ക്കിടയിലെ അതൃപ്തി, ജാതി സംവരണം തുടങ്ങി പല വിഷയങ്ങളും പ്രതിപക്ഷം പയറ്റിനോക്കി. പക്ഷെ സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്‍ഷന്‍ നല്‍കിയതും ദീപാവലിയ്‌ക്ക് പ്രത്യേക ബോണസ് സഹിതം 3000 രൂപ നല്‍കിയതും സ്ത്രീകള്‍ കൂട്ടത്തോടെ മഹായുതിയെ പിന്തുണയ്‌ക്കാന്‍ കാരണമായി. അതുപോലെ യോഗിയുടെ ബട്ടേംഗെ തോ കട്ടേംഗെ (ഒന്നിച്ച് നിന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ചിതറും) എന്ന മുദ്രാവാക്യവും മോദിയുടെ ഏക് ഹെ തോ സേഫ് ഹെ (ഒബിസി, എസ് സി, എസ് ടി എന്നീ ഹിന്ദുവിഭാഗങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സുരക്ഷിതരായിരിക്കുമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് ജാതി സംവരണത്തില്‍ കുരുക്കി ഹിന്ദുക്കളെ ദുര്‍ബലരാക്കി ഭരണം പിടിക്കുമെന്നും) എന്ന മുദ്രാവാക്യവും വോട്ടര്‍മാരെ മഹായുതിക്ക് ഒപ്പം നിര്‍ത്തി. എന്തിന് 20 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാരുള്ള 38 മണ്ഡലങ്ങളില്‍ 14 ഇടത്ത് ബിജെപി ജയിച്ചത് അത്ഭുതപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലം തന്നെ.

ബിജെപി നേതൃത്വത്തിലുള്ള മഹായുതിയ്‌ക്ക് 288ല്‍ 230 സീറ്റുകള്‍ കിട്ടി. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. 57 സീറ്റുകളില്‍ ഏകനാഥ് ഷിന്‍ഡേ ശിവസേന വിജയിച്ചു. 41 സീറ്റുകളിലാണ് അജിത് പവാര്‍ എന്‍സിപി വിജയിച്ചത്.

 

 

Tags: RahulGandhiSharadpawarUddhavThackerayMahaYutiWins #MaharashtraElection2024 #MaharashtraMahayutitsunamiNoLoPinMaharashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.