Football

ഗോകുലം കേരളയുടെ ആദ്യ ഹോം മാച്ച് മൂന്നിന്; ആദ്യ മത്സരം മറ്റേന്നാള്‍ ഹൈദരാബാദില്‍

Published by

കോഴിക്കോട്: പുതിയ സീസണ്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയുടെ ആദ്യ ഹോം മത്സരം ഡിസംബര്‍ മൂന്നിന്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എതിരാളികളായി ഇറങ്ങുന്നത് മിസോറം ക്ലബ്ബ് ഐസ്വാള്‍ എഫ്‌സി.

ഗോകുലത്തിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച ശ്രീനിധി ഡെക്കാനെതിരെ അവരുടെ ഹോം ഗ്രൗണ്ട് ഡെക്കാന്‍ അരീനയിലായിരിക്കും. മറ്റേന്നാള്‍ വൈകീട്ട് നാലിന് നടക്കുന്ന ഈ മത്സരത്തോടെ പുതിയ സീസണ്‍ ഐ ലീഗിന് കിക്കോഫ് ആകും.
കഴിഞ്ഞ മൂന്ന് മാസമായി സ്‌പെയിനില്‍ നിന്നുള്ള അന്റോണിയോ റൂഡെയ്‌ക്ക് കീഴില്‍ കഴില്‍ ഗോകുലം ടീം പരിശീലനം നടത്തിവരികയാണ്.

ഈ പുതിയ പരിശീലകന്റെ ടീമായി ഇറങ്ങിയ ഗോകുലം കേരള സപ്തംബറില്‍ ലേയില്‍ നടന്ന ക്ലൈമറ്റ് കപ്പില്‍ ജേതാക്കളായി. ബാഴ്സലോണാ ബി താരമായിരുന്ന സ്പാനിഷ് പ്ലയെര്‍ ആബേലഡോ, സെര്‍ജിയോ (സ്‌പെയിന്‍), മാര്‍ട്ടിന്‍ ചാവേസ് (യുറുഗുവേ), അദാമാ (മാലി) തുടങ്ങിയവരാണ് ഇത്തവണത്തെ ടീമിലെ വിദേശ സാന്നിധ്യം.

ഭാരത ഫുട്‌ബോളിലെ പരിചയ സമ്പന്നരായ വി.പി.സുഹൈര്‍, മൈക്കിള്‍ സൂസൈ രാജ്, മഷൂര്‍ ഷെരീഫ്, സലാം രഞ്ജന്‍ തുടങ്ങിയവരും ഗോകുലം കേരള സംഘത്തിലുണ്ട്.
ഡിസംബര്‍ ഏഴിന് ഗോകുലം കേരള സീസിലെ രണ്ടാം ഹോം മത്സരത്തില്‍ ഗോവന്‍ ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്‌സിയെ നേരിടും. മൂന്നാം ഐലീഗ് കിരീടവും നേടി ഐഎസ്എല്‍ പ്രവേശനം നേടുകയാണ് ടീമിന്റെ ലക്ഷ്യം- ക്ലബ് പ്രസിണ്ടന്റ് വി.സി. പ്രവീണ്‍ പറഞ്ഞു. നിലവില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by