Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു; ചാല ഏര്യാ കമ്മറ്റിയില്‍ പിടിമുറുക്കി ലഹരി, ഭൂമാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 11:06 am IST
inThiruvananthapuram

തിരുവനന്തപുരം: മയക്കുമരുന്ന്, വയല്‍ നികത്തല്‍ മാഫിയ സംഘവുമായും ബന്ധമുള്ള രണ്ടുപേരെ ചാല ഏര്യാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. സജീവപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് മാഫിയ സംഘത്തെ ഉള്‍പ്പെടുത്തിയത്. മുന്‍ ഡിവൈഎഫ്‌ഐ നേതാവും ഇപ്പോള്‍ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ പ്രവര്‍ത്തകയുമായ കൊഞ്ചിറവിളയിലെ വനിതാ സഖാവിനെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിലും ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

21 അംഗ ഏര്യാ കമ്മറ്റിയില്‍ നിന്നും മൂന്നു പേരെ ഒഴിവാക്കിയാണ് പുതുതായി മൂന്നുപേരെ ഉള്‍പ്പെടുത്തിയത്. ഇതില്‍ അറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണനും ഉള്‍പ്പെടുന്നു. ഉണ്ണികൃഷ്ണനെതിരെ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നിലവിലുണ്ട്. ഇതിന്റെ പശ്ചാതലത്തില്‍ ഉണ്ണികൃഷ്ണനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയിരുന്നു. പാര്‍ട്ടി നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയ ഉണ്ണികൃഷ്ണനെ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സിപിഎം ഏരിയാ സമ്മേളനത്തില്‍ തെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ 21 അംഗ ഏരിയാ കമ്മറ്റിയിലെ 12 പേരും ഉണ്ണികൃഷ്ണനെ ഏര്യാാ കമ്മറ്റിയിലെക്ക് ഏടുക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഉണ്ണികൃഷ്ണനെ ഏര്യാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

2015ല്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ജാമ്യത്തുക തട്ടിയ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറം കാണാത്തതിനെതിരെയും പ്രതിഷേധം പുകയുകയാണ്. കിള്ളിപ്പാലത്തെ ഡിഡി ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയതിന് ജാമ്യത്തിലിറക്കാന്‍ ബക്കറ്റ് പിരിവടക്കം നടത്തിയ പത്തുലക്ഷം രൂപയോളമാണ് ഒരു നേതാവ് തട്ടിയെടുത്തത്. കെട്ടിവച്ച ജാമ്യത്തുക കോടതി തിരികെ നല്‍കിയെങ്കിലും പാര്‍ട്ടിക്ക് കൈമാറിയില്ല. ഇത് അന്വേഷിച്ച ജില്ലാസെക്രട്ടേറിയററ്റ് അംഗം ബി.പി.മുരളി അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഇതുവരെ നടപടിയും എടുത്തിട്ടില്ല. നഗരത്തിലെ പ്രമുഖ ജന പ്രതിനിധിയുടെ വിവാഹച്ചടങ്ങിലെ പണം വെട്ടിക്കല്‍ ശ്രമം ജനപ്രതിനിധിയുടെ തന്നെ പാരാതിയോടെ പൊളിഞ്ഞിരുന്നു. ആ പരാതിയിലും നടപടിയുണ്ടായില്ല.

മഹിളാ അസോസിയേന്‍ സമ്മേളനത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ്, മുട്ടത്തറ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ വായ്‌പയെടുക്കല്‍ തുടങ്ങിയവയിലും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തുന്നവരെയും സംഘടനാ പരിചയമില്ലാത്തവരെയും ഏര്യാ, ലോക്കല്‍ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലയിലെ പല ഏര്യാ സമ്മേളനങ്ങളും സംഘര്‍ഷാന്തരിക്ഷത്തിലാണ് സമാപിക്കുന്നത്. ജില്ലാ സമ്മേളനം കഴിയുന്നതോടെ ജില്ലയിലെ ചില പ്രമുഖര്‍ക്കെതിരെ നടപടിയുറപ്പായിക്കഴിഞ്ഞു.

Tags: Local NewsDrunkennessCPM Chala Area CommitteecpmLand mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.