കൊച്ചി: വാറണ്ടി കാലയളവില്‍ ടിവി പ്രവര്‍ത്തനരഹിതമായിട്ടും റിപ്പയര്‍ ചെയ്തു നല്കുന്നതില് വീഴ്ച വരുത്തിയ ടിവി നിര്‍മ്മാതാക്കള്‍ 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
15,200 രൂപ നല്‍കിയാണ് പരാതിക്കാരന് എല്‍ഇഡി ടിവി വാങ്ങിയത്. മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ ടിവി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ വാറന്റി കാലയളവിനുള്ളില്‍ തകരാര്‍ ആയിട്ടും ടിവി റിപ്പയര്‍ ചെയ്തു നല്കാന് കമ്പനി വിസമ്മതിച്ചു.
തുടര്‍ന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരന് കമ്മിഷനെ സമീപിച്ചത്. മൂന്നുവര്‍ഷത്തെ വാറന്റി കാലയളവിനുള്ളില്‍ തന്നെ ടിവി പ്രവര്‍ത്തനരഹിതമായിട്ടും അത് നല്‍കാതിരുന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന്
ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന് , ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: