ന്യൂദൽഹി : അന്തരിച്ച പ്രശസ്ത തമിഴ് നടൻ ദൽഹി ഗണേഷിന് ആദരാജ്ഞലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ എക്സ് അക്കൗണ്ടിലാണ് അദ്ദേഹം നടനെ അനുസ്മരിച്ചത്. പ്രശസ്ത ചലച്ചിത്രകാരൻ ദൽഹി ഗണേഷിന്റെ വേർപാടിൽ തനിക്ക് അതിയായ ദുഖമുണ്ടെന്ന് എക്‌സിൽ അയച്ച സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
“കുറ്റമില്ലാത്ത അഭിനയ വൈദഗ്ധ്യത്താൽ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു. ഓരോ റോളിലേക്കും അദ്ദേഹം കൊണ്ടുവന്ന ആഴവും തലമുറകളിലുടനീളം കാഴ്ചക്കാരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവും സ്‌നേഹപൂർവ്വം ഓർമ്മിക്കപ്പെടും. നാടകരംഗത്തും അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി,”- പ്രധാനമന്ത്രി എക്സിൻ കുറിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ ഗണേഷിന്റെ മരണം തമിഴ് സിനിമയ്‌ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന് പുറമെ മറ്റ് നേതാക്കളും സിനിമാ രംഗത്തെ പ്രമുഖരായ നടൻ രജനികാന്ത് നടനും രാഷ്‌ട്രീയ നേതാവുമായ വിജയ് തുടങ്ങിയ പ്രമുഖരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
400-ലധികം സിനിമകളിൽ അവിസ്മരണീയമായ വേഷങ്ങൾ ചെയ്ത അദ്ദേഹം ശനിയാഴ്ച രാത്രി സ്വന്തം വസതിയിലാണ് അന്തരിച്ചത്. നടന് 80 വയസ്സായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: