Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സംഘടിത കുറ്റവാളികള്‍ക്ക് കാനഡ വിസ നല്കുന്നു; മുന്‍ പോലീസ് സര്‍ജന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 09:30 am IST
inWorld

ടൊറന്റോ (കാനഡ): കാനഡയില്‍ ശരിയായ പരിശോധനാ നടപടിക്രമങ്ങള്‍ ഇല്ലെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് മുന്‍ ടൊറന്റോ പോലീസ് സര്‍ജന്റ് (ഡിറ്റക്റ്റീവ്) ഡൊണാള്‍ഡ് ബെസ്റ്റ്. ക്രിമിനല്‍ പശ്ചാത്തലവും സംഘടിത കുറ്റകൃത്യങ്ങളുമാണ് വിസ നല്കുന്നതിന് കാനഡ പാലിക്കുന്ന മാനദണ്ഡമെന്ന് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഡൊണാള്‍ഡ് ബെസ്റ്റ് എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഖാലിസ്ഥാനി വിഘടനവാദികള്‍ക്ക് കാനഡയില്‍ രാഷ്‌ട്രീയ ഇടം ലഭിക്കുന്നതെപ്പറ്റിയുള്ള ഭാരതത്തിന്റെ ആശങ്കകള്‍ ശരിയാണ്. സംഘടിത കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരാണ് ഭാരതത്തില്‍ നില്‍ക്കാനാവാതെ കാനഡയിലേക്ക് എത്തുന്നത്. ഇത്തരക്കാരെ മതിയായ ഒരു പരിശോധനയും കൂടാതെ സ്വീകരിക്കുകയാണ്, ബെസ്റ്റ് പറഞ്ഞു.

ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ വന്നതിനുശേഷം പാര്‍പ്പിടം, സമ്പദ്വ്യവസ്ഥ, സാമൂഹിക സേവനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അനിയന്ത്രിതമായ കുടിയേറ്റം മൂലം കാനഡയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ഥിതി പ്രക്ഷുബ്ധമാണ്. 40 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത്, രണ്ട് വര്‍ഷത്തിനിടെ ഏകദേശം അഞ്ച് ശതമാനം കുടിയേറ്റക്കാരാണ് വന്നത്. ചില കാരണങ്ങളാല്‍, ഖാലിസ്ഥാനി വിഘടനവാദികള്‍ക്കും സിഖുകാര്‍ക്കും അവരുടെ ജനസംഖ്യയ്‌ക്ക് ആനുപാതികമായി മുനിസിപ്പല്‍, പ്രവിശ്യാ, ദേശീയ തലങ്ങളില്‍ അധികാരവും നല്കി.

ക്രിമിനല്‍ ഇന്റലിജന്‍സ് സര്‍വീസ് കാനഡയുടെ കണക്കനുസരിച്ച്, 2600ലധികം ക്രിമിനല്‍ ഗ്രൂപ്പുകള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നു. മയക്കുമരുന്ന് വിപണി, അക്രമങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ഈ ഭീഷണി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും (ആര്‍സിഎംപി) അംഗീകരിച്ചതാണ്. എങ്കിലും, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവര്‍ക്ക് വിസ അനുമതിക്കുന്നതില്‍ കനേഡിയന്‍ സര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണെന്ന് ബെസ്റ്റ് പറഞ്ഞു.

ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ്. ഭാരതം ശിക്ഷിച്ച ഭീകരരുടെ ചിത്രങ്ങളുമായാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ആല്‍ബര്‍ട്ടയില്‍ അവര്‍ പ്രകടനം നടത്തിയത്. സാധാരണ കാനഡക്കാര്‍ ഇത്തരക്കാരുടെ ഇടയില്‍ ഞെരുങ്ങിപ്പോവുകയാണ്, ഡൊണാള്‍ഡ് ബെസ്റ്റ് ചൂണ്ടിക്കാട്ടി.

Tags: Canadaformer police sergeantorganized criminalsDonald Best
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.