Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡൊണാള്‍‍ഡ് ട്രംപിനെ പ്രശംസിച്ച് ഷേഖ് ഹസീന, മുഹമ്മദ് യൂനസ് മൗനത്തില്‍; യുഎസിലെ ഭരണമാറ്റത്തില്‍ ജമാഅത്തെ ഇസ്ലാമി ഭരണം വീഴുമോ?

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയില്‍പെട്ട വിദ്യാര്‍ത്ഥികളെക്കൊണ്ട് കലാപം നടത്തിച്ച് ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ചതിന് പിന്നില്‍ ചില എന്‍ജിഒകളാണ്. അവരുടെ പ്രതിനിധിയായ മുഹമ്മദ് യൂനസാണ് പുതിയതായി അധികാരത്തില്‍ ഏറിയ താല്‍ക്കാലിക ഭരണത്തെ ഇപ്പോള്‍ നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 12:25 am IST
inWorld

ധാക്ക: ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയില്‍പെട്ട വിദ്യാര്‍ത്ഥികളെക്കൊണ്ട് കലാപം നടത്തിച്ച് ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ചതിന് പിന്നില്‍ ചില എന്‍ജിഒകളാണ്. അവരുടെ പ്രതിനിധിയായ മുഹമ്മദ് യൂനസാണ് പുതിയതായി അധികാരത്തില്‍ ഏറിയ താല്‍ക്കാലിക ഭരണത്തെ ഇപ്പോള്‍ നയിക്കുന്നത്.

ഷേഖ് ഹസീന ഭരണത്തെ അട്ടിമറിക്കാന്‍ പിന്നില്‍ നിന്ന എന്‍ജിഒകള്‍ എല്ലാം ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഉള്‍പ്പെടെയുള്ള അധികാരവ്യവസ്ഥയാണ് ഡീപ് സ്റ്റേറ്റ്. ചില രാഷ്‌ട്രീയനുണകള്‍ പ്രചരിപ്പിച്ച് നിലവിലുള്ള ഭരണത്തെ അട്ടിമറിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള പാവസര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ് ഡീപ് സ്റ്റേറ്റുകളുടെ ലക്ഷ്യം. അതുവഴി ആ രാജ്യത്തെ സ്വത്ത് ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികള്‍ കൊള്ളയടിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനരീതി.  ബംഗ്ലാദേശില്‍, ശ്രീലങ്കയില്‍, പാകിസ്ഥാനില്‍ എല്ലാം നടന്ന സമൂഹികകലാപവും ഭരണമാറ്റവും ഈ ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ഈ ഡീപ് സ്റ്റേറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അത് ഇതുവരെയും വിലപ്പോയിട്ടില്ല.

അമേരിക്കയിലെ ഡമോക്രാറ്റുകളുടെ ഭരണത്തിലാണ് ഡീപ് സ്റ്റേറ്റിന്റെ മുന്നണിപ്പോരാളികളായ എന്‍ജിഒകള്‍ തഴച്ചുവളരുന്നത്. ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയതോടെ ബംഗ്ലാദേശിലെ താല്‍ക്കാലിക ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുഹമ്മദ് യൂനസ് ആശങ്കയിലാണ്. അതാണ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനോട് അദ്ദേഹം പ്രതികരിക്കാതെ മൗനം പാലിക്കുന്നത്. അതേ സമയം ഷേഖ് ഹസീന അമേരിക്കയിലെ ഭരണ മാറ്റത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. അന്യോന്യം ആശയങ്ങള്‍ പങ്കുവെയ്‌ക്കുന്ന പുതിയൊരു ഭരണത്തിനായി ബംഗ്ലാദേശില്‍ കൈകോര്‍ക്കാമെന്നാണ് ഷേഖ് ഹസീന ട്രംപിനയച്ച സന്ദേശത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് ട്രംപിന്റെ ഭരണം വരുന്നതോടെ ബംഗ്ലാദേശില്‍ സംഭവിക്കാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ സൂചന നല്‍കുന്നതായി രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

ട്രംപിന്റെ വരവ് ബംഗ്ലാദേശിനെ എങ്ങിനെ ബാധിക്കും എന്നറിയുന്നില്ല. കഴിഞ്ഞ ദിവസം വരെ ഇന്ത്യ അഭയം നല്‍കിയ ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കണമെന്ന് ആജ്ഞാനപിച്ച വ്യക്തിയാണ് മുഹമ്മദ് യൂനസ്. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന ഭരണത്തില്‍ നിന്നും പുറത്തുപോയ ദിവസത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച ആളാണ് മുഹമ്മദ് യൂനസ്.  ട്രംപ് ഭരണത്തില്‍ പിടിമുറുക്കിയതോടെ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സുഹൃത്തായ മോദിയ്‌ക്കും ബലം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലെ ഭരണമാറ്റത്തോട് എങ്ങിനെയാണ് അമേരിക്ക പ്രതികരിക്കുക എന്നത് കാത്തിരിക്കുകയാണ് ലോകം.

ബംഗ്ലാദേശിലെ ഭരണം അട്ടിമറിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ മുഹമ്മദ് യൂനസിനെ മുന്‍ യുഎസ് പ്രസിഡന്‍റ് ഒബാമ പങ്കെടുത്ത വലിയ ചടങ്ങില്‍ അഭിനന്ദിച്ചിരുന്നു. അന്ന് യൂനസ് തന്നെ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമി സംഘടനയുടെ വിദ്യാര്‍ത്ഥി നേതാക്കളെ അഭിനന്ദിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികലാപകാരികളാകട്ടെ കോട്ടും പാന്‍റും ധരിച്ചാണ് അമേരിക്കയില്‍ നടന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതില്‍ നിന്നും ഇവരുടെ കലാപത്തിന് പിന്നില്‍ ആരുടെയൊക്കെ കരങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. കലാപം നടത്തുന്ന വിദ്യാര്‍ത്ഥികളിലേക്ക് നല്ല പണമൊഴുക്കും ഉണ്ടായിരുന്നു.

ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഭരണം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുകയാണ്. അവിടെ വൈദ്യുതി നല്‍കുന്ന അദാനിയ്‌ക്ക് 25കോടി ഡോളറിന്റെ കടം കുടിശ്ശികയായതിനാല്‍ കഴിഞ്ഞ ദിവസം അദാനി ബംഗ്ലാദേശിലെ ഒരു ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിയിരിക്കുകയാണ്. ഇത് വലിയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കും. പൊതുവേ ഭരണമാറ്റത്തിലുള്ള അതൃപ്തി പൊതുജനങ്ങള്‍ക്കുള്ളില്‍ വളരുകയാണ്. ഇത് പുതിയ ഇടക്കാല സര്‍ക്കാരിനെതിരായ കലാപമായി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Tags: NGOBangladeshDeepStateDemocratsSheikhHasinaMohammedYunus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.